- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാക്സിയുടേയും നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുന്നതാണ് കാമറകൾ നിരത്തിൽ; വാഹനങ്ങളുടേയും ഡ്രൈവറുടേയും രേഖകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ തത്സമയം പിഴ; സൗദിയിൽ ഓട്ടോമാറ്റിക് പരിശോധന തുടങ്ങി
സൗദിയിൽ ടാക്സികളുടെ ഓട്ടോമാറ്റിക് പരിശോധന തുടങ്ങി.റോഡിൽ സ്ഥാപിച്ച കാമറകൾ ഓരോ ടാക്സിയുടേയും നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുന്നതാണ് രീതി. ഇതോടെ ഓൺലൈൻ വഴി ട്രാഫിക് വിഭാഗത്തിലെ സിസ്റ്റത്തിൽ രേഖകൾ പരിശോധിക്കും
വാഹനങ്ങളുടേയും ഡ്രൈവറുടേയും രേഖകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ തത്സമയം പിഴ ഈടാക്കും. ഇപ്പോൾ ടാക്സികളിൽ മാത്രം വന്ന രീതി ബസുകളിലും ട്രെക്കുകളിലും നടപ്പാക്കും. വാഹനത്തതിന്റെ ഫിറ്റ്നസ് അഥവാ ഫഹസ്, ഇൻഷൂറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞെങ്കിൽ പിഴ സന്ദേശമെത്തും.
ഓരോ ടാക്്സിയിലേയും ഡ്രൈവറുടെ ലൈസൻസോ, രേഖകളോ കാലാവധി കഴിഞ്ഞതാണെങ്കിലും പിഴ വരും. എത്രയാണ് പിഴ തുകയെന്ന് പറഞ്ഞിട്ടില്ല. രേഖയില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയാകും വരികയെന്നാണ് സൂചന. 2021 ഡിസംബർ 5 മുതൽ ഇത് പ്രാബല്യത്തിലാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ബസുകളും ട്രക്കുകളും പരിശോധനക്ക് വിധേയമാകും.