- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങി; 'ഔർ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനം ഒമ്പതിന്
മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങി. കന്യകാമറിയത്തിന്റെ നാമധേയത്തിൽ നിർമ്മിച്ച 'ഔർ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനം ഡിസംബർ ഒമ്പതിന് രാവിലെ 11ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർവഹിക്കുമെന്ന് പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാ. സേവ്യർ മരിയൻ ഡിസൂസ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 10ന് രാവിലെ 10ന് ദേവാലയത്തിന്റെ കൂദാശകർമ്മം മാർപാപ്പയെ പ്രതിനിധീകരിച്ച് എത്തുന്ന സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലേ നിർവഹിക്കും. ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ അപ്പോസ്തലിക് നുൺഷ്യോ ആർച്ച് ബിഷപ് യൂജിൻ ന്യൂജന്റ്, സതേൺ അറേബ്യ വികാരി അപ്പോസ്തലിക്കയും നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അഡ്‌മിനിസ്ട്രേറ്ററുമായ ബിഷപ് പോൾ ഹിൻഡർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പോസ്തലിക് വികാരിയത്തി!!െന്റ കേന്ദ്രം കൂടിയായിരിക്കും ഈ ദേവാലയം. കഴിഞ്ഞ വർഷം അന്തരിച്ച വടക്കൻ അറേബ്യയുടെ അപ്പോസ്തലിക് വികാർ ആയിരുന്ന കാമിലിയോ ബല്ലിൻ മെത്രാെന്റ സ്വപ്നമാണ് ഇതോടെ പൂർത്തിയാകുന്നത്.