- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ ചർച്ച ഡിസംബർ ഒൻപതിന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച.
അംഗീകൃത സംഘടനകളായ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു ) ട്രാൻസ്‌പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ട് (ടിഡിഎഫ്) എംപ്ലോയീസ് സംഘ് (ബിഎംഎസ്) എന്നിവയുടെ പ്രതിനിധികളെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഓരോ സംഘടനയുടെയും രണ്ട് പ്രതിനിധികൾക്ക് വീതം ചർച്ചയിൽ പങ്കെടുക്കാമെന്നാണ് അറിയിപ്പ്.
11 വർഷത്തിന് ശേഷമാണ് കോർപ്പറേഷനിൽ ശമ്പള പരിഷ്‌കരണ ചർച്ച നടക്കുന്നത്. ഇതിനകം മാനേജ്‌മെന്റ് രൂപീകരിച്ച ഉപസമിതിയും അംഗീകൃത യൂണിയൻ പ്രതിനിധികളുമായി ആറു തവണ ചർച്ചകൾ നടന്നു.
മറ്റെല്ലാ വിഭാഗം സർക്കാർ, ബോർഡ്, കോർപ്പറേഷൻ ജീവനക്കാർക്കും ഇതിനകം രണ്ടു തവണ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ജീവനക്കാർ മാത്രമാണ് സംസ്ഥാനത്ത് 2011 -ലെ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നത്.
കോർപ്പറേഷനിലെ ജീവനക്കാരുടെ സ്വതന്ത്ര കൂട്ടായ്മകൾ പല രീതികളിൽ പ്രതിഷേധവും സമരങ്ങളും നടത്തി വരികയാണ്. അംഗീകൃത സംഘടനകളും കഴിഞ്ഞ മാസം 48 മണിക്കൂർ സമരം നടത്തിയിരുന്നു.
സ്വതന്ത്ര കമ്പനിയായ കെ-സ്വിഫ്റ്റ് നടപ്പാക്കണമെന്ന സർക്കാരിന്റെ വാശിയും ഇതിനെതിരെ യൂണിയനുകളും വ്യക്തികളും കോടതിയെ സമീപിച്ചിട്ടുള്ളതും ശമ്പള പരിഷ്‌കരണത്തെ ബാധിച്ച വിഷയങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ