- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ സംശയം; വെട്ടിക്കൊന്ന് പായിൽ പൊതിഞ്ഞ് ഭർത്താവ്; കൊലപാതക വിവരം പുറത്തറിയുന്നത് പിറ്റേദിവസം; നാടുവിടാൻ ശ്രമിച്ച ഭർത്താവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ്
കാസർകോട്: സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പെർളടുക്കയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉഷയാണു മരിച്ചത്. ഭർത്താവ് അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണു കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.
കൊലപാതകത്തിനു ശേഷം വീടു വിട്ടിറങ്ങിയ അശോകനെ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് കസ്റ്റഡിയിൽ എടുത്തത്.
കൊലനടത്തിയ ശേഷം ട്രെയിൻ കയറി രക്ഷപ്പെടാനാണു പ്രതി ഉദ്ദേശിച്ചതെന്നാണു വിവരം. രാവിലെ അശോകന്റെ സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് പായയിൽ പൊതിഞ്ഞനിലയിൽ ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെപ്പറ്റിയുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് അശോകന്റെ മൊഴി. ഉഷ ബീഡി തൊഴിലാളിയും അശോകൻ കൂലിപ്പണിക്കാരനുമാണ്. ഏക മകൻ വിദേശത്താണ്. അശോകനു മാനസിക പ്രശ്‌നമുള്ളതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.