- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോകോൾ ചെയ്ത് സ്ക്രീൻ ഷോട്ട് എടുത്ത ശേഷം നഗ്നത കാണിക്കണമെന്ന് ഭീഷണി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാക്കൾ പിടിയിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ സ്‌ക്രീൻഷോട്ട് എടുത്ത ശേഷം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ഭീഷണി വകവെയ്ക്കാതെ പൊലീസിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് യുവാക്കളെ കുരുക്കിയത്. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇർഷാദ് എന്നിവരെയാണ് ഗുരുവായൂർ പൊലീസ് പിടികൂടിയത്.
ഗുരുവായൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് യുവാക്കളെ കുടുക്കിയത്. ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് ഇവർ പെൺകുട്ടിയുമായി പരിചയത്തിലാവുകയും പ്രണയം നടിച്ച് കെണിയിൽപ്പടുത്താൻ ശ്രമിക്കുകയും ആയിരുന്നു. വീഡിയോ കോൾ ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രം സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
എന്നാൽ യുവാക്കളുടെ ഭീഷണിയിൽ പെൺകുട്ടി പതറിയില്ല. മാതാപിതാക്കളുമായി എത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി. ഇവരുടെ നിർദ്ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. യുവാക്കളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെൺകുട്ടികളെ ഇത്തരത്തിൽ ലൈംഗിക ചുണഷത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ട്. പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.