- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അനുസ്മരണവും കലാസാഗർ പുരസ്‌കാര സമർപ്പണവും നടന്നു
തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വർഷാവർഷം നൽകിവരുന്ന കലാസാഗർ പുരസ്‌കാരസമർപ്പണം ഡിസംബർ 05നു കുന്നംകുളം ബഥനി സ്‌കൂളിൽ വെച്ച് നടന്നു. കുന്നംകുളം കഥകളി ക്ലബ്ബിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെയാണ് വളരെ ഹൃദ്യമായ പുരസ്‌കാരസമർപ്പണ ആഘോഷ പരിപാടി കലാസാഗർ സംഘടിപ്പിച്ചത്.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ അധ്യക്ഷതയിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തിയ പരിപാടിക്ക് ശരത് എ ഹരിദാസ് (പ്രഭാഷകൻ സംവിധായകൻ) ആമുഖ പ്രഭാഷണവും സ്വാഗതവും നിർവഹിച്ചു. ആഘോഷ പരിപാടി കളുടെ ഉദ്ഘാടനം പ്രസിദ്ധ ചലച്ചിത്ര നടൻ വി. കെ. ശ്രീരാമൻ നിർവഹിച്ചു. ഫാദർ പത്രോസ് ഓ ഐ സി (പ്രിൻസിപ്പൽ ബഥനി സ്‌കൂൾ) വിശിഷ്ടാതിഥി ആയിരുന്നു.. കലാമണ്ഡലം റാം മോഹൻ അണിയറയുടെ പിന്നാമ്പുറത്തെ പൊതുവാളുടെ നേതൃ പാടവത്തെകുറിച്ച് അനുസ്മരിച്ചപ്പോൾ കഥകളിക്കു വേണ്ടി ഒട്ടും ധൂർത്തനല്ലാത്ത അരങ്ങു ഭരിക്കുന്ന പൊതുവാളിനെ വി കലാധരൻ (കലാനിരൂപകൻ) സദസ്സിനു മുമ്പാകെ അവതരിപ്പിച്ചപ്പോൾ സദസ്സിലുള്ളവർ ഹർഷാരവത്തോടെ പൊതുവാളിനെ ഹൃദയത്തിലേറ്റി. കലാമണ്ഡലം എം പി സ് നമ്പൂതിരി ദീർഘവീക്ഷണത്തോടെ ഉള്ള കാര്യങ്ങൾ സഹപ്രവർത്തകർക്ക് ഒരു മാർഗദർശിയായ പൊതുവാളെ അനുസ്മരിച്ചു മുഖ്യപ്രഭാഷണം ചെയ്തു. തുടർന്ന് 2020ലെയും 2021ലെയും കലാസാഗർ പുരസ്‌കാരസമർപ്പണം.
മുൻ വര്ഷങ്ങളിലെപ്പോലെത്തന്നെ കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ തെരഞ്ഞെടുത്തിരിക്കുന്നത്.
2020ലെ കലാസാഗർ പുരസ്‌കൃതർ
കഥകളി
വേഷം കലാമണ്ഡലം ചമ്പക്കര വിജയകുമാർ
സംഗീതം കലാനിലയം രാജീവൻ
ചെണ്ട കലാമണ്ഡലം ബാലസുന്ദരൻ
മദ്ദളം സദനം ദേവദാസൻ
ചുട്ടി കലാനിലയം പത്മനാഭൻ
ഓട്ടൻതുള്ളൽ കലാമണ്ഡലം പരമേശ്വരൻ
ചാക്യാർകൂത്ത് കലാമണ്ഡലം ജിഷ്ണു പ്രതാപ്
കൂടിയാട്ടം മാർഗി രാമൻ ചാക്യാർ
മോഹിനിയാട്ടം വിനീത നെടുങ്ങാടി
ഭരതനാട്യം കലാമണ്ഡലം സരോജിനി
തായമ്പക പോരൂർ ഹരിദാസ്
പഞ്ചവാദ്യം
തിമില വൈക്കം ചന്ദ്രൻ മാരാർ
മദ്ദളം തൃപ്പലമുണ്ട നടരാജ വാരിയർ
ഇടയ്ക്ക ഡോ. ബാലുശ്ശേരി കൃഷ്ണദാസ്
താളം മട്ടന്നൂർ അജിത് മാരാർ
കൊമ്പ് പേരാമംഗലം വിജയൻ
2021ലെ കലാസാഗർ പുരസ്‌കൃതർ
കഥകളി
വേഷം കലാമണ്ഡലം മനോജ്
സംഗീതം കലാമണ്ഡലം ബാലചന്ദ്രൻ
ചെണ്ട ഡോക്ടർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി
മദ്ദളം കലാമണ്ഡലം വേണുക്കുട്ടൻ
ചുട്ടി
നീലംപേരൂർ ജയൻ
ഓട്ടൻതുള്ളൽ പുന്നശ്ശേരി പ്രഭാകരൻ
കൂടിയാട്ടം സൂരജ് നമ്പ്യാർ
മോഹിനിയാട്ടം സന്ധ്യാരാജൻ
ഭരതനാട്യം ശ്രീമതി സരിത രാമദേവൻ
തായമ്പക ശ്രീ . ശുകപുരം ദിലീപ്
പഞ്ചവാദ്യം
തിമിലപെരുവാരം മോഹനൻ മാരാർ
മദ്ദളം കാവിൽ പീതാംബരമാരാർ
ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണൻ
ഇലത്താളം പെരുവാരം സോമൻ (മരണാന്തര ബഹുമതി)
കൊമ്പ് ചെറായി സുനിൽ
പുരസ്‌കാര സമർപ്പണത്തിനു ശേഷം കലാസാഗർ അവതരിപ്പിച്ച ബാലിവിജയം കഥകളിയിൽ കോട്ടക്കൽ ദേവദാസൻ (രാവണൻ), വെള്ളിനേഴി ഹരിദാസൻ (നാരദൻ), സദനം ജ്യോതിഷ്ബാബു, സദനം സായികുമാർ (സംഗീതം), കലാമണ്ഡലം വേണു മോഹൻ (ചെണ്ട), കലാമണ്ഡലം ശ്രീജിത്ത് (മദ്ദളം), കലാനിലയം പത്മനാഭൻ (ചുട്ടി), രംഗശ്രീ വെള്ളിനേഴി (ചമയം / അണിയറ), തുടങ്ങിയവർ പങ്കെടുത്തു.