- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇന്ന് സിഡ്നിയിലെ പൊതുഗതാഗത സർവ്വീസുകൾ തടസ്സപ്പെടും; അദ്ധ്യാപകരുടെ പണിമുടക്കിനൊപ്പം ട്രെയിൻ ബസ് ജീവനക്കാരും സമരത്തിന്; സമരം വേതന സേവന വ്യവസ്ഥകൾക്കെതിരെ
സംസ്ഥാനത്തെ പബ്ലിക് സ്‌കൂൾ അദ്ധ്യാപകർ ജോലിയിൽ നിന്ന് മാറി നില്ക്കുന്ന അതേ ദിവസം ട്രെയിൻ, ബസ് തൊഴിലാളികളും പണിമുടക്കുമായി രംഗത്തിറങ്ങുകയാണ്. വേതന സേവന വ്യവസ്ഥകളിൽ മാറ്റം വരുത്താനാവശ്യപ്പെട്ട് കൊണ്ടുള്ള സമരം പതിനായിരക്കണക്കിന് സിഡ്‌നി യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നു.ന്യായമായ ശമ്പള വർദ്ധനയാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം ഈ തൊഴിലാളികൾക്ക് 0.3 ശതമാനം ശമ്പള വർദ്ധനവ് നൽകിയിരുന്നു.ശമ്പളം, വ്യവസ്ഥകൾ, സ്വകാര്യവൽക്കരണം എന്നിവയെച്ചൊല്ലിയുള്ള ദീർഘകാല ചർച്ചകൾ അവസാനിപ്പിക്കാനാവശ്യപ്പെട്ട് നടക്കുന്ന ട്രെയിൻ, ബസ് ഡ്രൈവർമാരുടെ പണിമുടക്ക് ജോലിക്ക് പോകുന്നവർക്ക് കാലതാമസം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ജീവനക്കാരുടെ കുറവും ശമ്പളത്തർക്കവും കാരണം പബ്ലിക് സ്‌കൂൾ അദ്ധ്യാപകരും ജോലി ഉപേക്ഷിച്ച് ഇന്ന് മാറിനില്ക്കുകയാണ്.പൊതു ഗതാഗത പണിമുടക്കിന്റെ തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്.നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള 300 ഓളം ബസ് ഡ്രൈവർമാർ പാറമറ്റ, ലിവർപൂൾ എന്നിവിടങ്ങളിൽ നിന്ന് സർവീസ് നിർത്തിയിരിക്കുകയാണ്.