റിയാദ്: നജ്റാനിൽ വെള്ളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടൻ സലാമിന്റെ മകൻ ഷഹീദാണ് മരിച്ചത്. 23 വയസ്സായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയിൽ ഡ്രൈവറായിരുന്നു ഷഹീദ്.

വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയിൽ ഡ്രൈവറാണ് ശഹീദ്. സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ട് വർഷമായി നജ്‌റാനിൽ ജോലി ചെയ്തു വരികയായിരുന്നു യുവാവ്. കുറ്റിക്കാടൻ സലാമിന്റെയും സാജിദയുടേയും മകനാണ്.

നജ്‌റാൻ കിങ് ഖാലിദ് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി ബന്ധുക്കൾക്കൊപ്പം കെ എം സി സി പ്രവർത്തകരും രംഗത്തുണ്ട്.