- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം കോഴിക്കോടിന് പുതിയ ഭാരവാഹികൾ; സാദിഖ് ചെന്നാടനാണ് പുതിയ പ്രസിഡണ്ട്
ദോഹ :2021-22 പ്രവർത്തന കാലയളവിലേക്കുള്ളകൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സാദിഖ് ചെന്നാടനാണ് പുതിയ പ്രസിഡണ്ട്. ജനറൽ സെക്രട്ടറിയായി യാസർ ബേപ്പൂരിനെയും ട്രഷററായി ഉസാമ പായനാട്ടിനേയും തിരഞ്ഞടുത്തു.റയ്യാനിലെ സിഐ.സി ഹാളിൽ നടന്ന ജില്ലാ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കൗൺസിൽ യോഗം കൾച്ചറൽ ഫോറം മുൻ സ്റ്റേറ്റ് പ്രസിഡണ്ട് ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു. വിഭാഗീയതയും വിദ്വേഷ പ്രചരണവും സകല സീമകളും ലംഘിച്ച് സാമൂഹിക അന്തരീക്ഷത്തിൽ ആഴത്തിലുള്ള ആഘാതങ്ങൾ സൃഷ്ടിക്കുകയും ഉത്തരവാദപ്പെട്ട ഭരണകൂടങ്ങൾ പരിഹാരങ്ങൾക്ക് പകരം താത്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി അവസരങ്ങൾ ഉപയോഗപ്പെടുത്തുയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിൽ പ്രവാസി സംഘടനകൾക്ക് വർദ്ധിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഡോ. താജ് ആലുവ പറഞ്ഞു.അഡ്വ. ഇഖബാൽ, അഫ്‌സൽ ചേന്ദ്മംഗല്ലൂർ, സക്കീന അബ്ദുല്ല, അബ്ദുറഹ്‌മാൻ കാവിൽ എന്നിവരാണ് വൈസ്പ്രസിഡന്റുമാർ.
സെക്രട്ടറിമാരായി ഹാരിസ് പുതുക്കൂൽ (സംഘടന) മഖ്ബൂൽ അഹമ്മദ് (അഡ്‌മിൻ ആൻഡ് ഡോക്യൂമെന്റഷൻ) റഹീം വേങ്ങേരി ( പി ആർ ആൻഡ് മീഡിയ, ആർട്‌സ് ആൻഡ് കൾച്ചർ) റാസിഖ് അലി (കമ്മ്യൂണിറ്റി സർവീസ്) ഹമാമ ഷാഹിദ്(സ്ത്രീ ശാക്തീകരണം, എച്ച് ആർ ഡി) എന്നിവരെയും വിവിധ വകുപ്പ് കൺവീനർമാരായി ആരിഫ് വടകര (അക്കാദമിക് ആൻഡ് കറണ്ട് അഫേഴ്‌സ്) സൈനുദ്ദീൻ നാദാപുരം (കമ്മ്യൂണിറ്റി സർവീസ്) അംജദ് കൊടുവള്ളി (ഫിനാൻസ്) മുഹ്‌സിൻ ഓമശ്ശേരി (ഹെൽത്ത് ആൻഡ് സ്പോർട്സ്) ഷാനിൽ അബ്ദുല്ല (ആർട്‌സ് ആൻഡ് കൾച്ചർ) റബീഹ് സമാൻ (പി ആർ ആൻഡ് മീഡിയ) ഉമ്മർ മാസ്റ്റർ( സംഘടനാ വ്യാപനം) സാനിയ കെ.സി (സ്ത്രീ ശാക്തീകരണം) എന്നിവരെയും തെരഞ്ഞെടുത്തു.
അഡ്വ: സക്കരിയ, സൈനുദ്ധീൻ ചെറുവണ്ണൂർ, നജ്മൽ ടി, പ്രദീപ് വളയം, ബഷീർ ടി.കെ, യാസർ അബ്ദുല്ല, യാസർ ടി.കെ, , ഫൗസിയ ജൗഹർ എന്നിവരാണ് മറ്റു ജില്ലാക്കമ്മറ്റിയംഗങ്ങൾ.
കൾച്ചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മജീദ് അലി, സ്റ്റേറ്റ് സെക്രട്ടറി ഷറഫുദ്ദീൻ എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.അഫ്‌സൽ കെ, ഷാഹിദ് ഓമശ്ശേരി, സാദിഖ് ചെന്നാടൻ തുടങ്ങിയവർ സംസാരിച്ചു.