പാലാ: ഈരാറ്റുപേട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയ മാണി സി കാപ്പൻ എം എൽ എ യെ കൊച്ചിടപ്പാടി പൗരസമിതി അഭിനന്ദിച്ചു. വർഷങ്ങളായുള്ള ജനാഭിലാഷമാണ് പൂർത്തിയായിരിക്കുന്നത്. ഇതോടൊപ്പം കൊച്ചിടപ്പാടി ഭാഗത്തെ ഓടകൾ കൂടി നന്നാക്കണമെന്നും യോഗം പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

വികസനത്തിന് ആവശ്യമായ പണം അനുവദിച്ച സർക്കാരിനും നേതൃത്വം നൽകുന്ന എം എൽ എ യ്ക്കും പൗരസമിതി നന്ദി അറിയിച്ചു.

യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ സിജി ടോണി തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എബി ജെ ജോസ്, ബാബു മുകാല, തോമസുകുട്ടി മുകാല, ജോസിൻ പടവിൽ,തങ്കച്ചൻ മനയാനി, ജോയി വടക്കേചാരം തൊട്ടിയിൽ, ബാബു കുഴിവേലിൽ, ബിനു കൊട്ടാരംവേലിൽ, തങ്കച്ചൻ കാരിമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.