- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖിയ അന്താരാഷ്ട്ര ഫുട്സൽ ടൂർണമെന്റ്: അൽ ഹിലാൽ ചാമ്പ്യന്മാർ
വെള്ളിയാഴ്ച അൽ ഗറാഫ സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിൽ നടന്നഫൈനലിൽ അൽ മർഖിയയെ 6-1 ന് പരാജയപ്പെടുത്തി പ്രഥമ ഖിയ അന്താരാഷ്ട്രഫുട്സൽ ടൂർണമെന്റിൽ അൽ ഹിലാൽ ജേതാക്കളായി. 20 ടീമുകൾ പങ്കെടുത്തടൂർണമെന്റ് ഗോളുകളും സംഗീതവും ആരവങ്ങളും നിറഞ്ഞ ഗ്രാൻഡ്ഫിനാലെയോടെ സമാപിച്ചു. കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധംഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യംഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ്സ്‌പോര്ട്‌സ്‌ന്റെയും ഖത്തർ ഫുട്ബാൾ അസോസിയേഷന്റെയുംസഹകരണത്തോടെ നടന്ന ടൂർണമെന്റ് ആണ് ഖിയ ഇൻർനാഷണൽ ഫുട്‌സാൽടൂർണമെന്റ്.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥി ആയിരുന്നു. ഡോ.മോഹൻ തോമസ് (പ്രസിഡന്റ്, ഇന്ത്യൻ സ്പോർട്സ് സെന്റർ),പി.എൻ.ബാബുരാജൻ (പ്രസിഡന്റ്, ഇന്ത്യൻ കൾച്ചറൽ സെന്റർ), സിയാദ്ഉസ്മാൻ (പ്രസിഡന്റ്, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം). മുഹമ്മദ്
ഹുസൈൻ അബ്ദുല്ല (ഹമദ് മെഡിക്കൽ കോർപ്പറേഷൻ), ഖാലിദ് ഫഖ്റൂ (ഖത്തർഎനർജി), റാഷിദ് അൽ നുഐമി, അബ്ദുല്ല സാലിഹ്, ഇബ്രാഹിം മുഹമ്മദ്,അബ്ദുൾറഹ്‌മാൻ ഫഖ്റൂ, അബ്ദുൾ റഹ്‌മാൻ അൽ ഹമാദി, സഫീർ, വർക്കിബോബൻ, രാജേഷ് കണ്ണൻ (ഇന്ത്യൻ സ്പോർട്സ് സെന്റർ) സാബിത്ത് ഷഹീർ(ഐസിബിഎഫ്) ബെൻസൺ (ഉഗാണ്ടൻ കമ്മ്യൂണിറ്റി), അഷ്‌റഫ് സിദ്ദീഖി,ഖൈസർ (പാക്കിസ്ഥാൻ കമ്മ്യൂണിറ്റി), അൻവർ ഹുസൈൻ (റേഡിയോ
മലയാളം), സുഹൈർ ആസാദ് (ലാൻഡ് റോയൽ) നിശാന്ത് (മീഡിയ വൺ),സലിം (ക്ലിക്കൺ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ടൂര്ണമെന്റിലുടനീളം കാഴ്ചവെച്ച പോരാട്ടവീര്യം നിലനിർത്തിയ അൽഹിലാൽ എഫ്‌സിക്ക് ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതി അത്രഎളുപ്പമായിരുന്നില്ല. പക്ഷെ സെക്കൻഡ് ഹാഫിൽ മർഖിയയുടെ നിഴൽ മാത്രമേകാണാൻ കഴിഞ്ഞുള്ളു. ആദ്യ പകുതിയിലെ നിയന്ത്രണം പ്രതിരോധ നിരയിലെകളിക്കാർക്ക് വന്ന പരിക്ക് മൂലം മർഖിയക്കു നഷ്ടമാവുകയായിരുന്നു.അവസരം മുതലെടുത്ത ഹിലാൽ എഫ്സി പ്രഥമ ഖിയ ഇന്റർനാഷണൽ
ഫുട്‌സാൽ ടൂർണമെന്റിൽ മുത്തമിട്ടു.ചാമ്പ്യന്മാരായ അൽ ഹിലാൽ ടീം അംഗങ്ങൾക്ക് ഡോ. ദീപക് മിത്തൽവിന്നഴ്സ് ട്രോഫിയും അൽ മർഖിയയ്ക്ക് അവരുടെ റണ്ണേഴ്സ് അപ്പ് ട്രോഫി
ഖിയ പ്രസിഡന്റ് ഇ പി അബ്ദുറഹിമാനും സമ്മാനിച്ചു. വിജയികൾക്ക്
സമ്മാനത്തുകയായി 10,000 റിയാൽ സമ്മാനമായി നൽകിയപ്പോൾ രണ്ടാം
സ്ഥാനക്കാർക്ക് 5,000 റിയാൽ സമ്മാനമായി ലഭിച്ചു.
അൽ ഹിലാലിന്റെ അഹമ്മദ് മുഹമ്മദ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്ആയിരുന്നു, കൂടാതെ ടൂർണമെന്റിലെ ടോപ് സ്‌കോറർ അവാർഡും അദ്ദേഹംനേടി. ടൂർണമെന്റിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റായി അൽ മർഖിയയുടെഅൽ അമിൻ അബ്ബാസിനെ തിരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പർക്കുള്ളപുരസ്‌കാരം അൽ ഹിലാലിന്റെ മുഹമ്മദ് എൽ സയ്യിദിനാണ്. ഒലെഎഫ്സിക്കായിരുന്നു ഫെയർ പ്ലേ അവാർഡ്.ഇന്ത്യ - ഖത്തർ പ്രദർശന മത്സരം, ഖത്തർ ജേതാക്കൾഫൈനലിനോടനുബന്ധിച്ച് നടന്ന ഫ്രണ്ട്‌സ് ഓഫ് ഖത്തർ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യമത്സരം കാണികൾക്ക് ആവേശം വിതറി. ഖാലിദ് ഫഖ്റൂ നയിച്ച ഖത്തർ ടീംഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇന്ത്യയെ തോൽപിച്ചു. എബ്രഹാംജോസഫ് (ഖിയ വിന്റർ സ്പോർട്സ് ചെയർമാൻ) ഖത്തർ ടീം ക്യാപ്റ്റൻഖാലിദ് ഫഖ്റൂവിന് വിന്നഴ്സ് ട്രോഫി സമ്മാനിച്ചു.
കോർട്ടിലെ ആക്ഷൻ കൂടാതെ, ഫൈനലിനായി തടിച്ചുകൂടിയ കാണികൾക്കായി
വിവിധ അന്താരാഷ്ട്ര ട്യൂണുകൾ മുഴക്കി സംഗീത ഷോയും സംഘടിപ്പിച്ചു.
ഖത്തർ മഞ്ഞപ്പട ഫാൻസ് ഗ്രൂപ്പിന്റെയും ഖത്തർ തമിഴർ സംഗമത്തിന്റെയും
പ്രകടനങ്ങൾ കാണികൾക്ക് ആവേശമായി.ഖിയ വിന്റർ സ്പോർട്സ് 2021 ഫെസ്റ്റിവലിന്റെ രണ്ടാമത്തെ പരിപാടിയായടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഖിയ പ്രസിഡന്റ് ഇപി അബ്ദുൾറഹ്‌മാൻഅധ്യക്ഷത വഹിച്ചു