- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഓമിക്രോൺ കേസ്സുകൾ വർദ്ധിക്കാൻ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടർ
വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ ഇതുവരെ പതിനാറു സംസ്ഥാനങ്ങളിൽ ഓമിക്രോൺ വേരിയന്റ് കണ്ടെത്തിയതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.റോഷിലി വലൻസ്‌ക്കി ദിസ് വിക്കിൽ ഇന്ന് നടത്തിയ ആഭിമുഖത്തിൽ അറിയിച്ചു. മാത്രമല്ല ഓമിക്രോൺ കേസ്സുകൾ ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി.ഇപ്പോൾ കോവിഡ് 19 നു ന്ൽകുന്ന കോവിഡ് വാക്സിൻ ഒമിക്രോണെ പ്രതിരോധിക്കുന്നതിൽ എത്രമാത്രം ഫലപ്രദമാണെന്ന് വ്യക്തമല്ലെന്നും ഡയറക്ടർ പറഞ്ഞു.
അമേരിക്കയിൽ ഇപ്പോൾ പ്രതിദിനം 100,000 കേസ്സുകൾ കണ്ടെത്തുന്നുണ്ടെന്നും ഇതിൽ 99 ശതമാനവും ഡെൽറ്റാ വേരിയന്റാണ്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഓമിക്രോൺ ഡൽറ്റാ വേരിയന്റിനേക്കാൾ ഇരട്ടി വ്യാപനശക്തിയുള്ളതാണ്, അടുത്ത ആറുമാസത്തിനുള്ളിൽ എന്തും സംഭവിക്കുമെന്നും പറയാൻ കഴിയില്ലെന്നും ഡയറക്ടർ പറഞ്ഞു. പുതിയ വൈറസിനോട് യുദ്ധം ചെയ്യുന്നതിന് ഒരോരുത്തരും അവരുടെ പ്രതിരോധ ശക്തിവർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരും, പൂർണ്ണ സിംഗിൾ ഡോസ് വാക്സിൻ സ്വീകരിച്ചവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമെന്നും ഡയറക്ടർ ഉദ്ബോധിപ്പിച്ചു.
ഒമിക്രോണിനെതിരായ ബൂസ്റ്റർ ഡോസ് അടുത്ത വർഷത്തോടെ പുറത്തിറക്കാൻ കഴിയുമെന്ന് മെഡേണ പ്രസിഡന്റ് സ്റ്റീഫൻ ഹോഗ് അറിയിച്ചതായും ഡയറക്ടർ പറഞ്ഞു.