- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓമിക്രോൺ വ്യാപകമായി പടരാൻ സാധ്യത; മുന്നൊരുക്കമില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടായേക്കാം; 12 വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകണമെന്ന് ഐഎംഎ
ന്യൂഡൽഹി: ഓമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും, അപകടസാധ്യത കൂടുതലുള്ളവർക്കും അധിക ഡോസ് വാക്സിൻ നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് ഐഎംഎ. മൂന്നാം തരംഗം തള്ളിക്കളയാനാവില്ലെന്നും ഐഎംഎ പറഞ്ഞു.
12-18 വയസ്സുകാർക്കു കൂടി വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇപ്പോൾ അത് രണ്ടക്കത്തിലാണ് നിൽക്കുന്നത്, താമസിയാതെ ഉയർന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോൾ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാൻ സാധ്യതയുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ കാര്യങ്ങൾ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടായേക്കാം ഐഎംഎ മുന്നറിയിപ്പ് നൽകുന്നു
രാജ്യത്ത് ഇതുവരെ 126 കോടി പേർക്കാണ് കോവിഡ് വാക്സിൻ നൽകിയത്.അമ്പത്ശതമാനത്തോളം പേർക്ക് രണ്ട് ഡോസ് കേവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഓമിക്രോൺ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 23 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിൽ പത്തും മഹാരാഷ്ട്രയിലാണ്. ആഫ്രിക്കയിൽ നിന്ന് മടങ്ങിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ യുഎസ്സിൽനിന്ന് വന്നയാളാണ്
മറുനാടന് മലയാളി ബ്യൂറോ