കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. നൂർജഹാനാണ് മരിച്ചത്. കോഴിക്കോട് കല്ലാച്ചിയിലാണ് സംഭവം.

ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽവച്ചാണ് സംഭവമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് ജമാൽ യുവതിക്ക് ചികിത്സ നിഷേധിച്ചെന്് പരാതി. പൊലീസ് ഇടപെട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് വളയം പൊലീസ് അറിയിച്ചു.