- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധി; കടക്കെണിയിലായ സ്ഥാപനയുടമ തൂങ്ങിമരിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാരണം കടക്കെണിയിലായ സ്ഥാപനയുടമ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് അവിട്ടത്തിൽ ഉണ്ണികൃഷ്ണൻ നായർ (44) ആണ് മരിച്ചത്. വഞ്ചിയൂരിൽ യു.കെ. ഗ്രാഫിക്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ഉണ്ണികൃഷ്ണൻ നായർ ബന്ധുവിനെ വിവരം അറിയിച്ചശേഷം സ്ഥാപനത്തിനുള്ളിൽ തൂങ്ങുകയായിരുന്നു. ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
പ്രവാസിയായ ഉണ്ണികൃഷ്ണൻ നായർ കോവിഡ് വരുന്നതിന് രണ്ടുമാസം മുമ്പാണ് നാട്ടിൽ എത്തി ഫ്‌ളക്‌സ് പ്രിന്റിങ് ഉൾപ്പടെയുള്ള സ്ഥാപനം തുടങ്ങിയത്. പിന്നീട് കോവിഡ് രൂക്ഷമായതിനെ തുടർന്ന് സ്ഥാപനം അടച്ചിട്ടു. ഒന്നാംഘട്ടത്തിനുശേഷം തുറന്നപ്പോൾ പ്രവർത്തിക്കാതിരുന്നതുകാരണം യന്ത്രങ്ങൾ തകരാറിലാവുകയും സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയിലെത്തുകയും ചെയ്തു. യന്ത്രങ്ങളുടെ തകരാറു പരിഹരിച്ച് വീണ്ടും സ്ഥാപനം തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും കടബാധ്യതകളിൽനിന്നു കരകയറാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭാര്യ: രാജലക്ഷ്മി. മകൻ: രണ്ട് വയസ്സുള്ള അമർനാഥ്. വഞ്ചിയൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.