- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് പുതിയ നേതൃത്വം, ജോസഫ് ഇടിക്കുള പ്രസിഡന്റ്
ന്യൂ ജേഴ്‌സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( കാൻജ്) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു , ജോസഫ് ഇടിക്കുള നിയുക്ത പ്രസിഡന്റ്,
2021 ഡിസംബർ നാലിന് ന്യൂ ജേഴ്സി അരോമ ബാങ്ക്വറ്റ് ഹാളിൽ ട്രസ്റ്റീ ബോർഡ് ചെയർ ജയ് കുളമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആനുവൽ ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷൻ ജെയിംസ് ജോർജ് ആണ് പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്,
വിജേഷ് കാരാട്ട് ( വൈസ് പ്രസിഡന്റ്), സോഫിയ മാത്യു (സെക്രട്ടറി), വിജയ് കെ പുത്തൻവീട്ടിൽ ( ജോയിന്റ് സെക്രട്ടറി), ബിജു എട്ടുങ്കൽ ( ട്രഷറർ ), നിർമൽ മുകുന്ദൻ ( ജോയിന്റ് ട്രഷറർ), പ്രീത വീട്ടിൽ (സാംസ്‌കാരികം), സലിം അയിഷ (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ബെവൻ റോയ് ( യുവജന വിഭാഗം പ്രതിനിധി) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ. കൂടാതെ അനിൽ പുത്തൻചിറ രാജു പള്ളത്ത്,ദീപ്തി നായർ, നീന ഫിലിപ്പ്, സണ്ണി കുരിശുംമൂട്ടിൽ എന്നിവർ ട്രസ്റ്റി ബോർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
ജോസഫ് ഇടിക്കുള ( പ്രസിഡന്റ് )
ദീർഘകാലം അസോസിയേഷന്റെ വിവിധ കമ്മറ്റികളിൽ ട്രഷറർ, മീഡിയ ആൻഡ് പബ്ലിസിറ്റി തുടങ്ങി പദവികളിൽ സ്തുതർഹ്യമായ സേവനമനുഷ്ടിച്ചിട്ടുള്ള ജോസഫ് ഇടിക്കുള നിലവിലുള്ള കമ്മറ്റിയിൽ ജോൺ ജോർജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വൈസ് പ്രസിഡന്റ് ആയിട്ട് പ്രവർത്തിക്കുകയായിരുന്നു, . സംഗമം ന്യൂസ് പബ്ലിക്കേഷൻ ന്യൂ യോർക്ക് എഡിഷൻ പ്രതിനിധി, ഫ്ളവേഴ്സ് ടി വി നോർത്ത് ഈസ്റ്റേൺ റീജിണൽ മാനേജർ എന്നി നിലകളിൽ മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ജോസഫ് ഇടിക്കുള പരാമസിലാണ് കുടുംബ സമേതം താമസിക്കുന്നത്.
സ്റ്റാർ എന്റർറ്റൈന്മന്റ് എന്ന ബാനറിൽ നോർത്ത് അമേരിക്കയിൽ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന പ്രൊമോട്ടർ കൂടിയായ ഇദ്ദേഹം,
നിലവിൽ ഫോമയുടെ നാഷണൽ മീഡിയ ചെയർ ആയും സേവനമനുഷ്ടിക്കുന്നു.
സോഫിയ മാത്യു (സെക്രട്ടറി)
സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട , സോഫിയ മാത്യു ന്യൂജേഴ്സിയിലെ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഇരുപത് വർഷമായി കാഞ്ചിന്റെപ്രവർത്തനങ്ങളിൽ വളരെ സജീവമായി സോഫിയയുണ്ട്. കഴിഞ്ഞ് രണ്ടു ഭരണകാലയളവിലെ നിർവ്വാഹക സമിതിയിൽ അംഗമായിരുന്നു. . മിക്കേസ് ഇവെന്റ്‌സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടമയെന്ന നിലയിലും, ഫന സ്‌കൂൾ ഓഫ് ഡാൻസിന്റെ സ്ഥാപകയെന്ന നിലയിലും ഒരു മികച്ച സംരഭക കൂടിയാണ് സോഫിയ. ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ നോർത്ത് ഈസ്റ്റേൺ മേഖല മാർക്കറ്റിങ് ഹെഡ്, പ്രോഗ്രാം കോർഡിനേറ്റർ, അവതാരക എന്നീ നിലകളിലും സോഫിയ സേവനമനുഷ്ഠിക്കുന്നു.
ബിജു എട്ടുങ്കൽ ( ട്രഷറർ )
ട്രഷററായി ചുമതലയേൽക്കുന്ന ബിജു എട്ടുങ്കൽ 2000 മുതൽ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ സജീവ പ്രവർത്തകനും, പങ്കാളിയുമാണ്. കാൻജിന്റെ 2010 ലെ ഫാമിലി ഡയറക്ടറിയുടെ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക കമ്മ്യൂണിറ്റി വികസന സംഘടനകളുടെ സേവന പദ്ധതികളിൽ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയിൽ സ്ഥിരം സാന്നിദ്ധ്യമാണ് ബിജു.
നിലവിൽ പാറ്റേഴ്സൺ സെന്റ് ജോർജ് സീറോമലബാർ കാത്തലിക് ചർച്ച് ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ബിജു പാറ്റേഴ്‌സൺ സെന്റ് ജോർജ് സ്‌കൂൾ ഓഫ് ആർട്‌സ് മുൻ പ്രസിഡന്റായും ഹെൽപ്പ് സേവ് ലൈഫ് ചാരിറ്റബിൾ ഓർഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിജേഷ് കാരാട്ട് ( വൈസ് പ്രസിഡന്റ്)
മൂന്ന് തവണ കാഞ്ചിന്റെ ട്രഷററായി സേവനമനുഷ്ഠിച്ച പരിചയവും, ആത്മവിശ്വാസവും കരുത്തുമായാണ് വിജേഷ് വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. പതിമൂന്ന് വർഷമായി കാൻജിന്റെ പ്രവർത്തനങ്ങളിൽ തന്റേതായ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച വിജേഷ് ന്യൂയോർക്ക് ഗ്രീലി ആൻഡ് ഹാൻസെൻസ് ഓഫീസിൽ ഡയറക്ടറായി ജോലി ചെയ്തു വരുന്നു.
വിജയ് കെ പുത്തൻവീട്ടിൽ ( ജോയിന്റ് സെക്രട്ടറി)
വിജയ് പുത്തൻ വീട്ടിൽ ആണ് കാഞ്ചിന്റെ ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടത്.പതിനെട്ട് വർഷമായി ന്യൂജെസ്‌ഴിയിൽ താമസിക്കുന്ന വിജയ് നിലവിൽ കാഞ്ചിന്റെ നിർവ്വാഹക സമിതി അംഗമാണ്. സിറ്റി ബാങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുന്ന വിജയ് ഒരു മികച്ച ക്രിക്കറ്ററും ന്യൂജേഴ്സി ക്രിക്കറ്റ് ലീഗ് അംഗവും ആണ്.
നിർമൽ മുകുന്ദൻ ( ജോയിന്റ് ട്രഷറർ)
ജോയിന്റ് ട്രഷററായി സ്ഥാനമേൽക്കുന്ന നിർമൽ മുകുന്ദൻ ന്യൂയോർക്ക് വെൽസ്ഫാർഗോയിൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു. 2016 മുതൽ കാൻജ് അംഗമാണ്. 2020ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗവും പബ്ലിക് ആൻഡ് സോഷ്യൽ അഫയേസ്ഴിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചുട്ടുണ്ട്.
പാഴ്സിപനിയിലുള്ള അറിയപ്പെടുന്ന മലയാളി കൂട്ടായ്മയായ പാഴ്സിപനി ഫൺ ക്ലബ്ബിന്റെ ഭാഗമായും പ്രവർത്തിച്ചു വരുന്നു.
പ്രീത വീട്ടിൽ (സാംസ്‌കാരികം)
സാംസ്‌കാരി വിഭാഗം അദ്ധ്യക്ഷയായി ചുമതലയേൽക്കുന്ന പ്രീത 2005 മുതൽ കാൻജ് കുടുംബത്തിന്റെ ഭാഗമാണ്, കഴിഞ്ഞ 4 വർഷമായി കൾച്ചറൽ സെക്രട്ടറിയായി പ്രവർത്തിച്ച പ്രവർത്തനമികവുമായാണ് വീണ്ടും ചുമതലയേൽക്കുന്നത്. ഇൻഡിപെൻഡൻസ് ബ്ലൂ ക്രോസിൽ പ്രോജക്ട് മാനേജരായി സേവനമനുഷ്ഠിക്കുന്ന പ്രീത നോർത്ത് ബ്രൺസ്വീക്കിൽ താമസിക്കുന്നു.
റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്)
കാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി സ്ഥാനമേൽക്കുന്ന റോബർട്ട് ആന്റണിയെ കാത്തിരിക്കുന്നത് കാൻജിന്റെ നിരവധി സേവന പദ്ധതികളാണ് . സോമർസെറ്റിലെ കാപ്സ്റ്റോൺ ടെക്നോളജീസ് എന്ന സൈബർ സെക്യൂരിറ്റി കമ്പനിയുടെ AWS പ്രാക്ടീസ് മാനേജരായി ജോലി ചെയ്തുവരികയാണ്. ഇപ്പോൾ കുടുംബ സമേതം ഹിൽസ്ബോറോയിലാണ് താമസം.
ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്)
എൻജെഎഡ്ജിൽ സൊല്യൂഷൻസ് ആർക്കിടെക്ടായി ജോലി ചെയ്യുന്ന ഷിജോതോമസാണ് പബ്ലിക് ആൻഡ് സോഷ്യൽ വിഭാഗത്തിന്റെ തലവനായി ചുമതലയേൽക്കുന്നത്. 2019 മുതൽ കാഞ്ചിന്റെ പ്രവർത്തനങ്ങളിൽ ഉണ്ട്. ഷിജോ മികച്ച സോക്കർ കളിക്കാരനും ന്യൂ ജേഴ്സി സോക്കർ ലീഗ് അംഗവുമാണ് . കുടുംബ സമേതം എഡിസണിലാണ്താമസം
സലിം അയിഷ (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ)
ആനുകാലികങ്ങളിൽ കവിതയും ലേഖനവും എഴുതാറുള്ള സലിം ,ഫോമയുടെ പി.ആർ.ഓ എന്ന നിലയിൽ സുപരിചിതനാണ്. ഫോമയുടെ വാർത്തകൾ കൃത്യമായും ഉത്തരവാദിത്തത്തോടെ ചെയ്യുകയും ചെയ്യുന്ന സലിം ആണ് കാഞ്ചിന്റെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയേൽക്കുന്നത്.
ബെവൻ റോയ് ( യുവജന പ്രതിനിധി)
യുവജന പ്രതിനിധിയായി തെരെഞ്ഞടുത്ത ബെവൻ, കോളേജ് വിദ്യാർത്ഥിയും, കാൻജിന്റെ മുൻ പ്രസിഡന്റ് റോയ് മാത്യുവിന്റെ മകനുമാണ്.
ദിലീപ് വർഗീസ്, ജിബി തോമസ്, റോയ് മാത്യു, സണ്ണി വാളിപ്ലാക്കൽ, സജി പോൾ, , സ്വപ്‌ന രാജേഷ്, ജയൻ ജോസഫ്, ഷോൺ ഡേവിസ്, സഞ്ജീവ് കുമാർ, അലക്‌സ് ജോൺ,പീറ്റർ ജോർജ്, ബൈജു വർഗീസ്, തുടങ്ങി വിവിധ നേതാക്കൾ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു,
കാഞ്ചിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് ജോസഫ് ഇടിക്കുള അഭ്യർത്ഥിച്ചു.
വാർത്ത : സലിം ആയിഷ