ഹൃദയാഘാതം മൂലം പ്രവാസി താമസ സ്ഥലത്ത് മരിച്ചു. കണ്ണൂർ കീഴ്മാടം കൈതച്ചാറമ്പത്ത് അബൂബക്കർ ഹാജി- സഫിയ ദമ്പതികളുടെ മകൻ മുജീബ് (45) ആണ് മരിച്ചത്. യു എ ഇ- സൗദി ബോർഡറിലെ സിലയിൽ സെക്യൂരിറ്റി സപ്ലൈ കമ്പനിയിൽ ജോലിക്കാരനായിരുന്ന മുജീബ്.

യു എ ഇ- സൗദി ബോർഡറിലെ സിലയിൽ സെക്യൂരിറ്റി സപ്ലൈ കമ്പനിയിൽ ജോലിക്കാരനായിരുന്ന മുജീബ്.ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെ നെഞ്ചുവേദനയുണ്ടാതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

20 വർഷത്തോളമായി പ്രവാസ ജീവിതത്തിലായിരുന്നു മുജീബ്. ബദാ സാഇദിലെ അൽ ദഫ്‌റ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

റസീനയാണ് ഭാര്യ.മക്കൾ: റിമ, മുഹമ്മദ്, ആദം.സഹോദരങ്ങൾ: സാജിദ്, ദിൽഷാദ് (അജ്മാൻ), സാജിദ, ബുഷ്‌റ.