- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഐപികൾ സഞ്ചരിക്കുന്ന വ്യോമസേനയുടെ വിശ്വസ്ത ചോപ്പർ; ഏതുകാലാവസ്ഥയിലും രാപകൽ എന്നില്ലാതെ ഇറക്കാൻ ശേഷി; ബിപിൻ റാവത്ത് സഞ്ചരിച്ച എംഐ-17 വി5 ഹെലികോപ്ടറിന് അധികം അപകട ചരിത്രവും ഇല്ല
ന്യൂഡൽഹി: സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച എംഐ-17 വി5 ഹെലികോപ്ടർ ഇന്ത്യൻ വ്യോമ സേനയുടെ അത്യാധുനിക ഹെലികോപ്ടറുടെ ശ്രേണിയിൽ പെടുന്നു. സാധാരണഗതിയിൽ മോശം കാലാവസ്ഥയിലും നന്നായി പ്രവർത്തിക്കുന്ന ചോപ്പർ. കൂനൂരിൽ സംഭവിച്ചത് എന്തെന്ന് ഇനി അന്വേഷണത്തിൽ തെളിയാൻ ഇരിക്കുന്നതേയുള്ളു. ആളുകളെ മാത്രകല്ല, ചരക്കുകൊണ്ടുപോകാനും ഉപകരണങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനും ഉപയോഗിക്കുന്നു. വ്യോമസേനാംഗങ്ങളെ തന്ത്രപരമായ വ്യോമാക്രമണങ്ങൾക്ക് ഇറക്കാനും ശേഷി.
ആധുനിക ഏവിയോണിക്‌സ് സംവിധാനങ്ങൾ. ഏതുതരം പ്രദേശത്തും, മോശം കാലാവസ്ഥയിലും, രാത്രിയോ പകലോ ഓപ്പറേറ്റ് ചെയ്യാനുള്ള മികവ്. ചരക്ക് കൊണ്ടുപോകാൻ മാത്രമല്ല, സേനയെ ഓപ്പറേഷനുകൾക്ക് സഹായിക്കാനും ഉപയോഗിക്കുന്നു. അതിനൊപ്പം രാജ്യത്തുടനീളം രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മികച്ച സഹായം. സുളൂർ വ്യോമതാവളത്തിൽ മുഖ്യമായി എംഐ-17 വി5 ഹെലികോപ്ടറുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
സോവിയറ്റ് ഡിസൈനിലുള്ള ഹെലികോപ്ടർ രാത്രിയിലും, മോശം കാലാവസ്ഥയിലും മുൻകൂട്ടി തയ്യാറാകാത്ത സൈറ്റുകളിലും ഇറക്കാം എന്ന സവിശേഷതയുണ്ട്. 13,000 കിലോയാണ് പരമാവധി ഭാരശേഷി. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ പറക്കും.
റഷ്യയിൽ നിന്നും വന്ന അതിഥികൾ
ഏതാനും വർഷം മുമ്പാണ് റഷ്യയിൽ നിന്ന് 80 എം 17 ഹെലികോപ്ടറുകൾ ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി അടക്കം വിഐപികളുടെ യാത്രയ്ക്ക് വരെ ഉപയോഗിക്കുന്ന വിശ്വസ്തമായ ഹെലികോപ്ടർ. എം 17 വി5 ന്റെ അവസാന ബാച്ച് 2018 ലാണ് എത്തിയത്.
അധികം അപകട ചരിത്രമില്ല
2019 ൽ ജമ്മു-കശ്മീരിൽ ഉണ്ടായ അപകടം കൂടാതെ കാര്യമായ അപകടങ്ങളില്ല. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ബാലാക്കോട്ടില് ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്റെ പിന്നാലെയായിരുന്നു ആ അപകടം. പാക് വിമാനമെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നുമുള്ള ആക്രമണത്തിലാണ് അന്ന് എംഐ17വി5 തകർന്നത്.
വ്യോമസേനയുടെ മറ്റ് ഹെലികോപ്ടറുകൾ
എംഐ 17 കൂടാതെ വ്യോമസേന ചിനൂക്ക് ഹെല്‌കോപ്ടറുകൾ ഉപയോഗിക്കുന്നു. ഇത് സമീപകാലത്ത് ബോയിങ്ങിൽ നിന്ന് വാങ്ങിയതാണ്. ഹിമാലയം അടക്കം ഉയർന്ന പ്രദേശങ്ങളിലെ ഓപ്പറേഷനുകൾക്കാണ് ചിനൂക്ക് വേണ്ടി വരുന്നത്. സി 17ഗ്ലോബ് മാസ്റ്റർ,. ഐഐ 76, എഎൻ 32 എന്നീ ഹെലികോപ്ടറുകളും ശേഖരത്തിലുണ്ട്.
മറുനാടന് ഡെസ്ക്