- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കൊച്ചിയിൽ എൽഡിഎഫ് വിജയ ആഘോഷത്തിൽ പങ്കുചേർന്ന് ജോജുവും വിനായകനും
കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ ഇടതുമുന്നണി നേടിയ വിജയത്തിൽ ആഹ്‌ളാദ പ്രകടനവുമായി ഇറങ്ങിയ പ്രവർത്തകർക്കൊപ്പം പങ്കുചേർന്ന് നടന്മാരായ ജോജു ജോർജും വിനായകനും . കോർപറേഷനിലെ 63-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ബിന്ദു ശിവൻ 687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് ആണിത്.
പാർട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവർത്തകർക്കൊപ്പം ചേർന്ന ജോജുവിന്റെയും വിനായകന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയിൽ കാണാം.
കൊച്ചി കോർപറേഷനിലെ 63-ാം ഡിവിഷനായ ഗാന്ധിനഗറിൽ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയർത്തിയാണ് എൽഡിഎഫിന്റെ വിജയം. സിപിഎം സ്ഥാനാർത്ഥി ബിന്ദു ശിവൻ 2950 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 106ൽ എൽഡിഎഫ് ഭൂരിപക്ഷം 687 ആക്കി ഉയർത്തിയത്.
മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎയുടെയും വി ഫോർ കൊച്ചിയുടെയും പ്രകടനം ദയനീയമായി. കഴിഞ്ഞ തവണ 397 വോട്ടുകൾ ലഭിച്ചിടത്ത് എൻഡിഎ ഇക്കുറി നേടിയത് 195 ആണ്. 216 വോട്ടുകളുണ്ടായിരുന്ന വി ഫോർ കൊച്ചി 30 വോട്ടിലേക്കും ഒതുങ്ങി.
മറുനാടന് മലയാളി ബ്യൂറോ