ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപിയാനിലാണ് സൈനികർ ഭീകരരെ കീഴടക്കിയത്. ഇതോടെ പ്രദേശത്ത് മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.