- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോ ഓൺലൈൻ വിൽപ്പന ഡിസംബർ 11 മുതൽ; ബില്ലിൽ അഞ്ച് ശതമാനം ഇളവ്
തിരുവനനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബർ 11നു തൃശൂരിൽ തുടക്കമാകും. തൃശൂർ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പർ മാർക്കറ്റുകൾ മുഖേന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഓൺലൈൻ വിൽപ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കുമെന്നു ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്കും ഓൺലൈൻ വിൽപ്പന വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓൺലൈൻ വിൽപ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും നാലാം ഘട്ടം മാർച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പ്രാവർത്തികമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ മിൽമ, ഹോർട്ടി കോർപ്പ്, കെപ്‌കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും.
വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സപ്ലൈകോ നൽകും. ഇതിന്റെ ഭാഗമായി ഓൺലൈൻ വിൽപ്പനയുടെ ആരംഭം മുതൽ ഈ സാമ്പത്തിക വർഷം അവസാനം വരെ ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ അഞ്ചു ശതമാനം ഇളവു നൽകും. 1,000 രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങഉന്ന ഉപഭോക്താക്കൾക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ഒരു കിലോ ചക്കി ഫ്രഷ്‌ഹോൾ വീറ്റ് ആട്ട സൗജന്യമായി നൽകും. 2,000 രൂപയ്ക്കു മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ 250 ഗ്രാം ശബരി ഗോൾഡ് തേയിലെ(ബോട്ടിൽ) സൗജന്യമായി നൽകും. 5,000 രൂപയ്ക്കു മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും സൗജന്യമായി നൽകും.
ഉത്പന്നങ്ങൾ വാങ്ങുന്നതിനു സപ്ലൈകോ കേരള എന്ന മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. ഈ ആപ്പ് ഡിസംബർ 11 മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കും. ദൂരത്തിനും ഭാരത്തിനുമനുസരിച്ചാണു വിതരണ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നാല് കിലോമീറ്റർ പരിധിയിൽ അഞ്ചു കിലോ തൂക്കം വരുന്ന ഓർഡർ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി.എസ്.ടിയുമാണ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ ഓൺലൈൻ വിൽപ്പനയുടെ വിതരണ നിരക്ക് ഇങ്ങനെ; (ജി.എസ്.ടി ഉൾപ്പെടാതെ)
4 കിലോമീറ്ററിനു ഉള്ളിൽ - 5 കിലോഗ്രാം വരെ 35 രൂപ, അഞ്ചു കിലോഗ്രാമിനു മുകളിൽ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളിൽ 15 കിലോഗ്രാം വരെ 53 രൂപയും, 15നു മുകളിൽ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളിൽ 70 രൂപ.
നാല് മുതൽ അഞ്ചു കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളിൽ 15 വരെ 63 രൂപ, 15 കിലോഗ്രാമിനു മുകളിൽ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളിൽ 80 രൂപ.
അഞ്ച് മുതൽ ആറു കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളിൽ 10 വരെ 64 രൂപ, പത്തിനു മുകളിൽ 15 കിലോ വരെ 73 രൂപ, 15നു മുകളിൽ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളിൽ 90 രൂപ.
ആറ് കിലോമീറ്ററിനു മുതൽ ഏഴു കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളിൽ പത്തു കിലോ വരെ 74 രൂപ, പത്തിനുമുകളിൽ 15 കിലോ വരെ 83 രൂപ, 15 നു മുകളിൽ 20 കിലോ വരെ 91 രൂപ, 20 കിലോഗ്രാമിനു മുകളിൽ 100 രൂപ.
ഏഴ് മുതൽ എട്ട് കിലോമീറ്റർ വരെ - അഞ്ച് കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളിൽ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളിൽ 20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളിൽ 110 രൂപ.
എട്ട് മുതൽ ഒൻപതു കിലോമീറ്റർ വരെ - അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളിൽ 15 കിലോ വരെ 103 രൂപ, 15 കിലോയ്ക്കുമുകളിൽ 20 കിലോ വരെ 111 രൂപ, 20 കിലോഗ്രാമിനുമുകളിൽ 120 രൂപ.
മറുനാടന് മലയാളി ബ്യൂറോ