- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറാവുന്ന തിരുവനന്തപുരം-കാസർഗോഡ് അർധ-അതിവേഗ റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി.
ഈ പദ്ധതി കേരളത്തിനു മാത്രമല്ല,രാജ്യത്തിനു തന്നെ പ്രയോജനകരം ആയിരിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.13,700 കോടി രൂപ ചെലവഴിച്ച് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിക്കായി കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ(കെ റെയിൽ) വാങ്ങുന്ന വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി കത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story