- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രവാസി മലയാളി
ദോഹ : ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രവാസി മലയാളി. ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് ശ്രദ്ധേയനായത്. മെസ്മറൈസിങ് ദുബൈ എന്ന ഇംഗ്‌ളീഷിലുള്ള യാതാവിവരണ ഗ്രന്ഥവും ഹൈദറാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന മലയാളം യാത്രാ വിവരണവുമാണ് പ്രകാശനം ചെയ്തത്. ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ മുമ്പൈ ഹാളാണ് അപൂർവമായ ഈ പ്രകാശനത്തിന് വേദിയായത്.
സ്റ്റാർടെക് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ഷജീർ പുറായിലിന് ആദ്യ കോപ്പി നൽകി മെസ്മറൈസിങ് ദുബൈ എന്ന ഗ്രന്ഥം ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ പ്രകാശനം ചെയ്തു. ജീവിത യാത്രയിലെ അസുലഭ മുഹൂർത്തങ്ങളെ ഒപ്പിയെടുക്കുന്ന യാത്രാവിവരണ ഗ്രന്ഥങ്ങൾ സാംസ്‌കാരിക വിനിമയ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനമാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യങ്ങളുടേയും സമൂഹങ്ങളുടേയും വളർച്ചാവികാസവും മുന്നേറ്റവുമൊക്കെ പ്രചോദനവും മാതൃകയുമാകുവാൻ യാത്രാവിവരണങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ കെ.കെ. ഉസ്മാന് ആദ്യ പ്രതി നൽകി ഖത്തർ ഇന്ത്യൻ ഓഥേർസ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബുവാണ് ഹൈദറാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന മലയാളം യാത്രാ വിവരണ ഗ്രന്ഥം പ്രകാശനം ചെയ്തത്. ഓരോ യാത്രകളും ജീവിതത്തിലെ സുപ്രധാനമായ ഓരോ അധ്യായങ്ങളാണെന്നും അവ അടയാളപ്പെടുത്താനുള്ള ശ്രമം
ശ്‌ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്രോടെക് സിഇഒ. ജോസ് ഫിലിപ്പ്്, ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി, കെ.കെ. ഉസ്മാൻ, ഷജീർ പുറായിൽ സംസാരിച്ചു. ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് സിഇഒ. നിൽഷാദ് നാസർ, ഹോളിഡേയ്‌സ് മാനേജർ അൻവർ സാദിഖ്്, മീഡിയ പ്‌ളസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.