- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും അപകട മരണത്തിൽ ഫോമാ അനുശോചിച്ചു
സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണുണ്ടായ ദാരുണ മരണത്തിൽ ഫോമാ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും, രാജ്യത്തിന്റെയും സങ്കടത്തിലും, ദുഃഖത്തിലും ഫോമയും പങ്കു ചേരുന്നുവെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു.
ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
സൈനിക മേധാവിയുടെയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും അകാല മരണം ഇന്ത്യക്ക് വലിയ നഷ്ടമാണ്. രാജ്യത്തിന്റെ പോരാളികളെയാണ് നഷ്ടപ്പെട്ടത്. വളരെ അപരിഹാര്യമായ നഷ്ടം നികത്താൻ കഴിയുന്നതല്ല. മരണപ്പെട്ടവർ ജ്വലിക്കുന്ന, പോരാട്ടത്തിന്റെയും, മനോർവീര്യത്തിന്റെയും അഭിമാന സ്തംഭങ്ങളാണ്. അവരുടെ വേർപാടിൽ ഫോമയുടെ ദുഃഖവും ആദരാഞ്ജലികളും അർപ്പിക്കുന്നുവെന്ന്
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.