ഫോമയുടെ പൊതുയോഗം 2022 ജനുവരി 16 ഞായറാഴ്ച ഫ്‌ളോറിഡയിലെ റ്റാമ്പായിൽ നടക്കും. ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഓരോ അംഗസംഘടനകളിൽ നിന്നും ഏഴു വീതം പ്രതിനിധികൾക്ക് പങ്കെടുക്കാം. ഫോമയുടെ ഭാവി പരിപാടികളും, ഭരണഘടനാ ഭേദഗതിയുമുൾപ്പടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്ര സൗകര്യങ്ങളിലെ പരിമിതിയും, കൂടുതൽ പേർക്ക് ഒത്തുകൂടാനുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്ന സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പൊതുയോഗം നടത്താൻ കഴിഞ്ഞിരുന്നില്ല. കോവിഡിനാന്തരം നടക്കുന്ന ഫോമയുടെ ആദ്യ ഔദ്യോഗിക പൊതുയോഗമാണ് റ്റാമ്പായിൽ നടക്കുന്നത്.

പ്രതിനിധികളുടെ അന്തിമ പട്ടിക ഡിസംബർ 23 നു മുൻപ് സമർപ്പിച്ചിരിക്കണം.

ജനറൽ ബോഡിയെ സംബന്ധിച്ചുള്ള വിവരങ്ങൾ , ഫോമയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ fomaa.org ൽ നവംബർ 11 മുതൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ് .

എല്ലാ അംഗസംഘടനകളുടെയും ഭാരവാരികളുടെ പേരും, ഇ-മെയിൽ ഐഡിയും , ഫോൺ നമ്പറും ഡെലിഗേറ്റ് ലിസ്റ്റിനോടൊപ്പം info@ fomaa.org ലേക്ക് ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന് അയച്ചു നൽകേണ്ടതാണ്.

 

റ്റാമ്പാ എയർ പോർട്ടിലേക്കാണ് (TPA) ടിക്കറ്റുകൾ എടുക്കേണ്ടത്.

ഹോട്ടലിലേക്കുള്ള ഫ്രീ ട്രാൻസ്‌പോർട്ടേഷൻ ലഭ്യമാണ്. ഹോട്ടൽ ബുക്കിങ്ങിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.