ഡാളസ്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ ടെക്സസ് റീജിയൻ പ്രവർത്തനോദ്ഘാടനം ഡിസംബർ നാലാം തീയതി ഗാർലന്റിലുള്ള ഡാലസ് മലയാളി അസോസിയേഷൻ ഹാളിൽ വച്ചു നടന്നു

ടെക്സസ് ആർ.വി.പി ഷൈജു ഏബ്രഹാം യോഗത്തിൽ അധ്യക്ഷനായിരുന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജോർജ് വർഗീസ് ഏവരേയും സ്വാഗതം ചെയ്തു. നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ബെൻസൻ പാലമലയിലിന്റെ നേതൃത്വത്തിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു.

ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ നിലവിളക്ക് തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. 2023-ൽ ഫ്ളോറിഡയിൽ വച്ചു നടക്കുന്ന കൺവൻഷനിലേക്ക്

പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് ഫൊക്കാന ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ, ട്രഷറർ ഏബ്രഹാം കളത്തിൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ. അഡൈ്വസറി ബോർഡ് ചെയർമാൻ ജോസഫ് കുര്യപ്പുറം, നാഷണൽ കമ്മിറ്റി മെമ്പർ ജോൺ ഇളമത, എഴുത്തുകാരൻ പി.പി. ചെറിയാൻ, തോമസ് ചെല്ലേത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

മാത്യു മത്തായി, മാത്യു കോശി എന്നിവരുടെ ഗാനങ്ങൾ കർണാനന്ദകരമായിരുന്നു. ജെയ്സി ജോർജ് യോഗത്തിൽ എംസിയായിരുന്നു. ബെൻസൻ പാലമലയിൽ യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

സുമോദ് നെല്ലിക്കാല