- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സിറാജ് സിറാജുദീന്റ്റെ നേതൃത്വത്തിൽ ഫിൽമ ക്ക് പുതിയ ഭരണ സമിതി
ഫിലാഡൽഫിയ: ഫിൽമയുടെ 2022 ഭരണ സമിതിയിലേക്ക് സിറാജ് സിറാജുദീന്റ്റെ നേതൃത്വത്തിൽ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു. സുധാ കർത്താ യാണ് രക്ഷാധികാരി.
ഒരു പതിറ്റാണ്ടു കാലമായി ഫിലാഡൽഫിയയിലെ സാമൂഹിക സേവന രംഗത്തു മാറ്റങ്ങൾക്കു നേതൃത്വം കൊടുത്ത ഫിൽമ അസോസിയേഷൻ ഫിലഡല്ഫിയയിലെയും പ്രാന്ത പ്രെദേശങ്ങളിലേയും പ്രവാസി മലയാളികൾക്ക് മികവുറ്റ സേവനമാണ് നടത്തിയിട്ടുള്ളത്. ഇമിഗ്രേഷൻ, തൊഴിൽ പരിശീലനം, കലാ സാംസ്‌കാരിക രംഗത്ത് കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളിൽ ഫിൽമയുടെ സേവനം സ്ലാഖനീയമാണ്.
സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലും മറ്റു സംഘടകൾക്കൊപ്പം മുഖ്യ ധാരയിൽ ഫിൽമ നിറഞ്ഞു നിന്നിട്ടുണ്ട്. രാജൻ പാടവത്തിലിന്റെ നേതൃത്തലിലുള്ള ഫൊക്കാന യിലും നിറ സാന്നിധ്യമാണ് ഫിൽമ. 2023 ൽ മയാമി യിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനു ഫിൽമയുടെ സർവ വിധ പിന്തുണയും സിറാജ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫിലാഡൽഫിയയിലെ മലയാളി സാമൂഖിക മേഖലയിൽ തനതായ ശൈലിയിൽ വിവിധ ഉത്തരവാദിത്തങ്ങൾ സ്തുത്യർഹമായി നിർവഹിച്ചിട്ടുള്ള സിറാജിന്റെ പ്രെവർത്തനം ഫിൽമക്ക് തികച്ചും മുതൽ കൂട്ടാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം വെക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
2022 ൽ യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനു വേണ്ടിയുള്ള കർമ്മ പരിപാടികൾക്കാണ് മുൻഗണന കൊടുക്കുക. കോവിട് 19 പകർച്ച വ്യാധി സൃഷ്ടിച്ച ഭയാശങ്കകൾ ലഹുകരിക്കാൻ ഫിൽമ മുൻകൈ എടുക്കും. അതുപോലെ സമൂഹത്തിലെ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ഫിൽമ പ്രേത്യേകം ആദരിക്കും എന്നും സിറാജ് പ്രെസ്താവിക്കുക യുണ്ടായി.