ന്യൂഡൽഹി: അറ്റ് റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യ സിംഗപ്പൂരിനെ ഒഴിവാക്കി. ഇതോടെ സിംഗപ്പൂരിൽ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാർക്ക് കൂടുതൽ കോവിഡ് പരിശോധനയും ക്വാറൻന്റൈൻ നടപടികളും പാലിക്കേണ്ടതില്ല.

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്‌സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാൻഡ്, ടാൻസാനിയ, സിംബാബ്വെ, ഹോങ്കോംഗ്, ഇസ്രയേൽ തുടങ്ങിയവയാണ് ഇന്ത്യയുടെ അറ്റ്‌റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങൾ. തിങ്കളാഴ്ചയാണ് ഘാനയെയും ടാൻസാനിയയെയും അറ്റ് റിസ്‌ക് പട്ടികയിൽ ഇന്ത്യ ചേർത്തത്.

അറ്റ്‌റ് റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പോസ്റ്റ്-അറൈവൽ ടെസ്റ്റിങ് ഉൾപ്പെടെ രാജ്യത്ത് എത്തിച്ചേരുമ്പോൾ അധിക നടപടികൾ പാലിക്കേണ്ടതുണ്ട്.