തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി/ വിഎച്ച്എസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് സർക്കാർ അനുമതി നൽകി. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വർഷ പരീക്ഷ വിജ്ഞാപനത്തിൽ ഹയർസെക്കൻഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് ഒക്ടോബറിൽ പൂർത്തിയായ ഒന്നാം വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ 60,000ത്തോളം വിദ്യാർത്ഥികൾ കമ്പാർട്ടുമെന്റൽ വിഭാഗത്തിലും പരീക്ഷ എഴുതാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്.