- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവ ശേഷം 78 കിലോയിൽ നിന്നും 65 കിലോയാക്കി കുറച്ച കഥ; അഞ്ചു മാസം കൊണ്ട് തടി കുറച്ച വിശേഷം പങ്കുവെച്ച് ശാലു കുര്യൻ
പ്രസവ ശേഷം ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. പൊതുവേ വണ്ണമുള്ള സ്ത്രീകൾ ആണെങ്കിൽ പറയുകയും വേണ്ട വീണ്ടും വണ്ണം വെച്ച് അമിതഭാരത്തിലെത്തും. എന്നാൽ പ്രസവശേഷം 78 കിലോയിൽ നിന്നും 65 കിലോയാക്കി കുറച്ച കഥ ആരാധകർക്കായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീരിയൽ താരം ശാലു കുര്യൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ വണ്ണം കുറച്ചത് എങ്ങനെ എന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഡയറ്റീഷനെ ഒപ്പം ഇരുത്തിയുള്ള വിഡിയോയിലാണ് ശാലു തന്റെ മനസ് തുറന്നത്. 'പണ്ടു മുതലേയുള്ള തടിയായിരുന്നു. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി എങ്ങനായാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു. എന്നാൽ പ്രസവ ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിനു തന്നെ അത് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്നുവരെ പേടിച്ചതോടെയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടങ്ങിയത്.
കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുട്ടിയുടെ ആരോഗ്യം കൂടി കണക്കിലെടുത്തായിരുന്നു ഡയറ്റ്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടർന്നു. 78 കിലോയുണ്ടായിരുന്നിടത്ത് അത് 65-ലേക്ക് എത്തിച്ചു. കാല് വേദനയും മുട്ടുവേദനയും ഒക്കെയുണ്ടായിരുന്നു. അപ്പോഴാണ് തടി കുറയ്ക്കണമെന്ന് വീണ്ടും തോന്നിയത്. ഇപ്പോൾ അതൊക്കെ മാറി. ഇങ്ങനെയൊക്കെയാണ് ഇന്നത്തെ രൂപമാറ്റത്തിലേക്ക് എത്തിയത്'. ശാലു പറയുന്നു.
ബാലൻസ് ഡയറ്റായിരുന്നു ശാലു പിന്തുടർന്നത്. പോസ്റ്റ് പ്രഗ്‌നൻസി വെയ്റ്റ് ലോസായിരുന്നു വേണ്ടിയിരുന്നത്. രാവിലെ സാധാരണ കഴിക്കാറുള്ളത് ഇഡ്ഡലിയും സാമ്പാറുമാണ്. അതു നേരത്തെ കഴിച്ചിരുന്നതിന്റെ അളവ് കുറച്ച് അതിനൊപ്പം കഴിക്കാൻ സാലഡ് ഡയറ്റീഷൻ നിർദേശിച്ചിരുന്നു. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികളും സാലഡും കൂടുതൽ ഉൾപ്പെടുത്തി. ഡയറ്റ് തുടങ്ങി ആദ്യത്തെ മൂന്നു ദിവസം അസഹനീയമായ തലവേദനയായിരുന്നെന്നു സാലു പറയുന്നു.
വ്യായാമം ചെയ്യാൻ മടിയുള്ള ആളായതിനാൽത്തന്നെ ആദ്യമേ ഡയറ്റീഷനോടു നിർദേശിച്ചത് തനിക്ക് അതൊന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു. ഒന്നും ചെയ്യണ്ട.. വെറുതേ അര മണിക്കൂർ നടന്നാൽ മതിയെന്നായിരുന്നു അതിനു കിട്ടിയ മറുപടി. ഈ ഫുഡ് കൺട്രോൾ ചെയ്ത് ദിവസവുമുള്ള നടത്തം കൂടിയാകുമ്പോൾ ഭാരം കുറഞ്ഞു തുടങ്ങും. ഇതു കാണുമ്പോൾ നമുക്കുതന്നെ സ്വയം മോട്ടിവേഷൻ വരും. പിന്നെ നമ്മൾ സ്വയം വർക്ഔട്ടുകൾ തുടങ്ങുമെന്ന് ശാലു ഉറപ്പുനൽകുന്നു.
നോൺ വെജ് കഴിച്ചാൽ വണ്ണം വയ്ക്കുമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ ശരിക്കും ഡയറ്റ് എടുക്കുമ്പോൾ ഭക്ഷണത്തിൽ നോൺ വെജ് ഉൾപ്പെടുത്തണമെന്ന് ഡയറ്റീഷൻ പറയുന്നു. ചിക്കൻ പ്രോട്ടീൻ ഉറവിടാണ്. മസിൽ ഡെവലപ്‌മെന്റിന് ഇത് ഏറെ സഹായകമാണ്. ബ്രോയ്ലറിനെക്കാളും നാടൻ ചിക്കനാകും നല്ലത്. വെജിറ്റേറിയൻസ് പാലും പാലുൽപ്പന്നങ്ങളും കഴിക്കണം. പ്രോട്ടീൻ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡയറ്റീഷൻ ജെഫ്രിയ പറയുന്നു.