- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെ അടുപ്പത്തിൽ നിൽക്കുമ്പോഴും ഞങ്ങളുടെ വഴികളിൽ സ്വതന്ത്രമായി നടന്നു; ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയായതിനെ കുറിച്ച് വെളിപ്പെടുത്തി ഹേമാ മാലിനി
ഒരു കാലത്ത് ബോളിവുഡ് സിനിമയുടെ നക്ഷത്രമായിരുന്നു ഹേമാ മാലിനി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ 1980ലാണ് ഹേമ ചലച്ചിത്രതാരവും നിർമ്മാതാവുമായ ധർമേന്ദ്രയെ വിവാഹം കഴിക്കുന്നത്. നാലു മക്കളുള്ള ധർമ്മേന്ദ്രയുടെ രണ്ടാം പത്മിയായിരുന്നു ഹേമാ മാലിനി. ധർമേന്ദ്രയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നെന്ന് തുറന്ന് പറയുകയാണ് ഹേമാ മാലിനി.
'കലയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു കുടുംബത്തിലായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. നൃത്തത്തിനായി ഞാൻ എന്നെ തന്നെ പൂർണമായി സമർപ്പിച്ചു. എന്റെ അമ്മയ്ക്ക് അത് നിർബന്ധമായിരുന്നു. ധരംജിയുമായുള്ള വിവാഹവും ജീവിതത്തിൽ മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു. 'ജോലി ചെയ്യുന്നതിൽ നിന്നും അദ്ദേഹം ഒരിക്കലും എന്നെ വിലക്കിയില്ല എന്നതായിരുന്നു ഈ ബന്ധത്തിലെ ഏറ്റവും പ്രധാനമായ ഘടകം. ധരംജി, അഭിനയം ആസ്വദിക്കുന്ന വ്യക്തിയായിരുന്നു. തൊഴിലിനോട് അദ്ദേഹത്തിനുള്ള അഭിനിവേശം അത്രത്തോളമായിരുന്നു. ഇരുവരുടെയും ജോലികളിൽ പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ ഇടപെട്ടിരുന്നത്. ഞങ്ങൾ വളരെ അടുപ്പത്തിൽ നിൽക്കുമ്പോഴും ഞങ്ങളുടെ വഴികളിൽ സ്വതന്ത്രമായി നടന്നു. അവരവരുടെ ഇടങ്ങൾ നൽകാൻ ജീവിതത്തിലുടനീളം ശ്രദ്ധിച്ചു.
വിവാഹത്തിനു മുൻപു തന്നെ ബോളിവുഡിലെ ഹിറ്റ് താരങ്ങളായിരുന്നു ധർമേന്ദ്രയും ഹേമമാലിനിയും. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ ഒരുമിച്ചു അഭിനയിച്ചു. 70കളിൽ നിരവധി ഹിറ്റ് സിനിമകളാണ് ഹേമമാലിനിയും ധർമേന്ദ്രയും ബോളിവുഡിനു സമ്മാനിച്ചത്. 'അദ്ദഹം വളരെ നിഷ്‌കളങ്കതയുള്ള വ്യക്തിയാണ്. കാര്യങ്ങളെ വളരെ വൈകാരികമായി കാണുന്ന വ്യക്തിയാണ്. ഞാൻ അൽപം കൂടി പ്രാക്ടിക്കലായാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഈ നിമിഷവും കടന്നു പോകും എന്ന ചിന്തയിലാണ് ഞാൻ ജീവിക്കാറുള്ളത്.' ധർമേന്ദ്രയുടെ 85ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു മാധ്യമത്തിനു നലകിയ അഭിമുഖത്തിലായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം.
ആദ്യ വിവാഹത്തിൽ ധർമേന്ദ്രയ്ക്ക് നാലു മക്കളുണ്ട്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത, അജേത എന്നിവരാണ് മക്കൾ. ഇഷ, അഹാന എന്നീ രണ്ടു പെൺമക്കളാണ് ഹേമ മാലിനിക്കും ധർമേന്ദ്രയ്ക്കും ഉള്ളത്.