- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡി.എം.കെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ക്വട്ടേഷൻ നൽകിയ 21കാരിയായ മകൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ

നാഗർകോവിൽ: തമിഴ്‌നാട്ടിലെ കുളച്ചലിൽ ഡി.എം.കെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ നൽകിയ 21കാരിയായ മകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുളച്ചൽ ചെമ്പൊൻവിള സ്വദേശി കുമാർ ശങ്കറിനെ (52) കൊലപ്പെടുത്തിയ കേസിലാണ് മകൾ ദീപാവതി അറസ്റ്റിലായത്. ദീപാവതിയുടെ സുഹൃത്തായ 18കാരൻ, തിക്കണങ്കോട് സ്വദേശി ശ്രീമുകുന്ദൻ(22)എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ട് പേർ.
ഡി.എം.കെ. ബ്രാഞ്ച് സെക്രട്ടറിയായ കുമാർ ശങ്കറിനെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വീടിന് സമീപം റോഡിൽ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇൻസ്‌പെക്ടർ അരുൾ പ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് തിക്കണങ്കോട് സ്വദേശി ശ്രീമുകുന്ദനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മകളും സുഹൃത്തും ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന വിവരം ലഭിച്ചത്.
തുടർന്ന് ദീപാവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അച്ഛൻ മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നതും ഫോണിൽ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന് വഴക്കിടുന്നതും പതിവായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ദീപാവതി പൊലീസിനോട് പറഞ്ഞു.സുഹൃത്താണ് 60,000 രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിച്ചതെന്നും ദീപാവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

