- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുർ: ക്വട്ടേഷൻ സംഘങ്ങൾ സാമുഹിക തിന്മയാണെന്നും പാർട്ടിയുടെ മറവിൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവരെ എതിർക്കുകയെന്നതാണ് പാർട്ടി നയമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. പഴയങ്ങാടി എരിപുരത്ത് സിപിഎം ജില്ലാ സമ്മേളന നഗറിനു സമീപമുള്ള മീഡിയാ റൂമിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷൻ സാമുഹിക തിന്മയാണെന്നാണ് പാർട്ടി നിലപാട് ഈക്കാര്യം പ്രവർത്തന റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആർത്തിയാണ് ക്വട്ടേഷൻ സംഘങ്ങൾക്കുള്ളത്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കരിപ്പൂരിൽ സംഭവിച്ചതു പോലെ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാകുമെന്നും എം.വി ജയരാജൻ പറഞ്ഞു.പാർട്ടി പ്രവർത്തന റിപ്പോർട്ടിൽ നേട്ടങ്ങൾ മാത്രമല്ല കോട്ടങ്ങളും എഴുതി ചേർത്തിട്ടുണ്ട്.കടമ്പൂർ പഞ്ചായത്തിലെയും കണ്ണുർ കോർപറേഷനിലെയും ഭരണനഷ്ടം പാർട്ടിക്കേറ്റ തിരിച്ചടിയാണെന്നും എം.വി ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ