ടൻ ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ പാർവതിയും മകൻ കാളിദാസും മകൾ മാളവികയും. 'ഹാപ്പി ബർത്ത് ഡേ ലവ്' എന്നാണ് പാർവതി തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. ലോകത്തിലെ തന്റെ പ്രിയപ്പെട്ട റോൾമോഡലും അടുത്തസുഹൃത്തുമായ അച്ഛന് പിറന്നാൾ ആശംസകൾ എന്നായിരുന്നു കാളിദാസ് കുറിച്ചത്. എന്റെ എക്കാലത്തേയും ഹീറോയായ അപ്പയ്ക്ക് ജന്മദിനാശംസകൾ എന്ന് മാളവികയും കുറിച്ചു.

 
 
 
View this post on Instagram

A post shared by Aswathi Jayaram (@aswathi_jayaram)

തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് ജയറാമിന്റേതായി ഒരുങ്ങുന്നത്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം 'രാധേ ശ്യാം', മണിരത്‌നത്തിന്റെ 'പൊന്നിയിൻസെൽവം', ശങ്കർരാം ചരൺ ചിത്രം, മഹേഷ് ബാബുവിന്റെ 'സർകാരു വാരി പാടാ' എന്നിവയാണ് ജയറാമിന്റെ വമ്പൻ പ്രോജക്ടുകൾ.

 
 
 
View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)

മലയാളത്തിൽ സത്യൻഅന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്-ജയറാം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.

 
 
 
View this post on Instagram

A post shared by Chakki (@malavika.jayaram)