തിരുവനന്തപുരം: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ജീവനക്കാരെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ആരോഗ്യ വകുപ്പിനില്ലെന്ന് വീണാ ജോർജ്ജ് പറഞ്ഞു.

പ്രഭുദാസിന് പകരം പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് പ്രഭുദാസിനെ മാറ്റിയത്. ഭരണ സൗകര്യർഥമാണ് നടപടിയെന്നാണ് സ്ഥലം മാറ്റത്തെ കുറിച്ചുള്ള ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.

അട്ടപ്പാട്ടിയിൽ ശിശു മരണങ്ങൾ വീണ്ടും വാർത്തയായതിന് പിന്നാലെ പ്രദേശത്ത് മിന്നൽ സന്ദർശനദിവസം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നടപടിയെ ഡോ. പ്രഭുദാസ് രൂക്ഷമായി വിമർശിച്ചിരുന്നു. മന്ത്രിയുടെ അട്ടപ്പാടി സന്ദർശനസമയത്ത് അട്ടപ്പാടി നോഡൽ ഓഫീസറായ തന്നെ ബോധപൂർവം മാറ്റിനിർത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും മന്ത്രിയുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമായിരുന്നു ഡോ. പ്രഭുദാസിന്റെ ആക്ഷേപം. അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ്. ബില്ലുകൾ മാറാൻ പോലും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്ക