റിയാദ്: സൗദി അറേബ്യയിൽ പുതുതായി 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ ഒരു മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തി. 71 പേർ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ 31,942,358 പി.സി.ആർ പരിശോധന നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,189 ആയി. ഇതിൽ 539,409 പേരും സുഖം പ്രാപിച്ചു. ആകെ 8,852 പേർ മരിച്ചു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,928 പേരിൽ 27 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,004,040 ഡോസ് വാക്സിൻ കുത്തിവെച്ചു.

ഇതിൽ 24,762,099 എണ്ണം ആദ്യ ഡോസ് ആണ്. 22,763,207 എണ്ണം സെക്കൻഡ് ഡോസും. 1,725,545 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 478,734 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 15, ജിദ്ദ 12, അറാർ 3, മദീന 3, ദഹ്റാൻ 3, ബുറൈദ 2, മക്ക 2, ദമ്മാം 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.