- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് നിസ്സംഗത; സെക്രട്ടേറിയറ്റിന് മുന്നിൽ 14ന് ഉപവാസം നടത്താൻ പി ജെ ജോസഫ്; ബന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചതിലൂടെ ഒളിച്ച് കളി പുറത്തു വന്നിരിക്കുന്നു എന്നും ജോസഫ്
തൊടുപുഴ: പി.ജെ ജോസഫ് എംഎൽഎ.യും കേരളാ കോൺഗ്രസ്സ് നേതാക്കളും 14 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നിസ്സംഗതക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് പി.ജെ.ജോസഫ് തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മരം മുറി ഉത്തരവിന്റെ പേരിൽ എടുത്ത നടപടി പിൻവലിച്ചത് മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന നിലപാടിന് ഘടക വിരുദ്ധമായ നിലപാടാണ്. ബന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചതിലൂടെ ഒളിച്ച് കളി പുറത്തു വന്നിരിക്കുന്നു. പുതിയ ഡാം നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉറച്ച നിലപാടുണ്ടോ എന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് നിസംഗതയെന്നും പി. ജെ ജോസഫ് പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ
Next Story