- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി കൊലവിളി പ്രസംഗത്തിൽ മുഴുവൻ പ്രതികളെയും ലോക്കപ്പിൽ ഇടാൻ പിണറായിക്ക് ധൈര്യമുണ്ടോ? അധികാരം നിലനിർത്താൻ സിപിഎം വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്നു: കെ മുരളീധരൻ
തലശ്ശേരി : ഡിസംബർ ഒന്നിന് തലശ്ശേരിയിൽ ആർ എസ്. എസ് നടത്തിയ കൊലവിളി പ്രസംഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ലോക്കപ്പിലിടാനുള്ള ധൈര്യം മുഖ്യമന്തി പിണറായി വിജയനുണ്ടോയെന്ന് കെ. മുരളീധരൻ എം. പി ചോദിച്ചു. ഈ കാര്യത്തിൽ. വാചകമടിയല്ല ചെയ്തു കാണിക്കുകയാണ് വേണ്ടത്. വർഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ജനമനസാക്ഷി ഉണർത്താൻ എന്ന മുദ്രാവാക്യമുയർത്തി തലശ്ശേരിയിൽ കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.
തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ സി. പി. എം ഒരു ഭാഗത്ത് ആർ എസ്. എ സി നെയും മറുഭാഗത്ത് എസ്. ഡി. പി. ഐ യെയും കൊണ്ടു നടക്കുകയാണ്. മതങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ്. സി. പി. എം. ഒരു ഭാഗത്ത് ചെന്നു പറയും യു. ഡി. എഫ് വന്നാൽ മുസ്ലിം ലീഗാണ് എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുക അതു കൊണ്ട് യു. ഡി. എഫിനെ വിജയിപ്പിക്കരുത്. മറുഭാഗത്ത് അത് തിരിച്ചും പറയും. കുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന സ്വഭാവമാണ് മുഖ്യമന്ത്രിയുടെ കേരളത്തിലുള്ളത്. മതങ്ങളെ തമ്മിലടിപ്പിച്ച് ഇലക്ഷനു ജയിക്കാൻ ശ്രമിക്കുമ്പോൾ അതിനു വലിയ വില കൊടുക്കേണ്ടി വരും. അതിനുദാഹരണമാണ് പശ്ചിമ ബംഗാളിലേയും ത്രിപുരയിലേതുമെന്നും മുരളീധരൻ മുന്നറിയിപ്പു നൽകി.
50 കൊല്ലം കോൺഗ്രസിന്റെ കൂടെ നിന്നതിന്റെ വിദ്വേഷം കൊണ്ടാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗിനെ വെല്ലുവിളിച്ചത്. ലീഗിനെ താലിബാനിസ്റ്റുകളോടുമിച്ച സി പി. എം യഥാർത്ഥ താലിബനിസ്റ്റുകളെ ഒപ്പം കൊണ്ടു നടക്കുകയാണ്. തലശ്ശേരിയിലെ ഫസലിന്റെത് അതിനുദാഹരണമാണ്. ഡിസംബർ ഒന്നിനു നടന്ന കൊലവിളി പ്രസംഗത്തിൽ ഇതിലൊന്നും കക്ഷിയല്ലാത്ത കോൺഗ്രസിനെ സി. പി. എം കുറ്റപ്പെടുത്തുകയാണ്. കോൺഗ്രസ് യോഗം നടക്കുന്നതിനിടെ സി. പി. എം പ്രകടനം നടത്തി പടക്കം പൊട്ടിച്ചിരുന്നു . നായയുടെ വാലിൽ പന്തീരാണ്ട് കാലം കുഴലിട്ടാലും അതു വളഞ്ഞു തന്നെ കിടക്കുമെന്നും ഇതു നേരെ മറിച്ചായാൽ ഇവിടെ എന്നാണ് സംഭവിക്കുക. ഒരു ഭരണ തുടർച്ചയുണ്ടായെന്നു കരുതി എന്തു തോന്ന്യാസവും ആവാമോയെന്നും മുരളീധരൻ ചോദിച്ചു.
ഒരു കൂട്ടർ കോൺഗ്രസ് മുക്ത ഭാരതത്തിന് ശ്രമിക്കുമ്പോൾ , കേരളത്തിനെ കോൺഗ്രസിൽ നിന്നും മുക്തി പ്രാപിച്ച് ആർ എസ്. എസിന്റെ കൈകളിലെത്തിക്കുവാനാണ് സി. പി. എം ശ്രമിക്കുന്നത്. അതിന് കോൺഗ്രസ് അനുവദിക്കില്ല. കോൺഗ്രസിനെ ഇല്ലാതാക്കാൻ നോക്കിയ സംസ്ഥാനങ്ങളിലൊക്കെ സി. പി. എമ്മിന്റെ അവസ്ഥ എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. ബി. ജെ. പിയിൽ നിന്നും ത്രിപുരയിലെ സഖാക്കളെ രക്ഷിക്കാൻ കേരളത്തിലെ സഖാക്കൾ തലശ്ശേരിയിൽ നിന്നും പോലും പാട്ടകുലുക്കി നടക്കുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ബംഗാളിൽ കോൺഗ്രസ് വിചാരിച്ചാൽ പോലും സി. പി. എമ്മിനെ രക്ഷിക്കാനാവില്ല. ആ അവസ്ഥ കേരളത്തിൽ ഉണ്ടാക്കിയെടുക്കാനാണോ സി. പി. എം ശ്രമിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. ഡി. സി. സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി. ഒ മോഹനൻ, രജനി രമാനന്ദ്, വി. എ.നാരായണൻ, റിജിൽ മാക്കുറ്റി, സജ്ജീവ് മാറോളി, വി. രാധാകൃഷ്ണൻ മാസ്റ്റർ, വി. എൻ. ജയരാജ്, മുഹമ്മദ് ഫൈസൽ, അഡ്വ സി. ടി. സജിത്ത്, കെ. പി. സാജു, പി. ടി മാത്യു, എൻ. പി ശ്രീധരൻ, കണ്ടോത്ത് ഗോപി , സന്തോഷ് കണ്ണം വെള്ളി, എം. പി അരവിന്ദാക്ഷൻ, വി. സി. പ്രസാദ് മത സംഘടന നേതാക്കളായ സ്വാമി പ്രേമാനന്ദ, ഡോ. തോമസ് തെങ്ങുമ്പള്ളി, അഹമ്മദ് തെരളയി സംബന്ധിച്ചു. അഡ്വ സി. ടി. സജിത്ത് സ്വാഗതം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ