- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ദുബൈയിൽ പ്രകാശനം ചെയ്തു
ദുബൈ : റേഡിയോ സുനോ നാലാം വാർഷികത്തിന്റെ ഭാഗമായി ഏവൻസ് ട്രാവൽ & ടൂർസും മീഡിയപ്ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്ളൈ വിത്ത് ആർ.ജെസിന്റെ വിശേഷങ്ങൾ ഉൾപ്പെടുത്തി ഗൾഫിലെ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ, മെസ്മറൈസിങ് ദുബൈ എന്നീ യാത്ര വിവരണ ഗ്രന്ഥങ്ങളുടെ ദുബൈ പ്രകാശനം അൽ ഖൂരി സ്‌കൈ ഗാർഡൻ ഹോട്ടലിൽ നടന്നു.
അൽ ഖൂരീസ് സ്‌കൈ ഗാർഡൻ ഹോട്ടൽസ് ഗ്രൂപ്പ് ജനറൽ മാനേജർ അരുൺകുമാർ പ്രശസ്ത യുവ കവിയത്രിയും അദ്ധ്യാപികയുമായ ജാസ്മിൻ സമീറിന് നൽകിയാണ് കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ എന്ന മലയാളത്തിലൂടെയുള്ള യാത്രവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തത്.
മെസ്മറൈസിങ് ദുബൈ എന്ന ഇംഗ്ലീഷ് യാത്രവിവരണ ഗ്രന്ഥം അക്കോൺ ഗ്രൂപ്പ് ഹോൾഡിങ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ അൽ ഖൂരീസ് സ്‌കൈ ഗാർഡൻ ഹോട്ടൽ ജനറൽ മാനേജർ സിനോൽ സരിസന് നൽകി നിർവ്വഹിച്ചു.
ഏവൻസ് ടൂർസ് & ട്രാവൽസ് മാനേജിങ് ഡയറക്ടർ നാസർ കറുകപാടത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മൈന്റ് ട്യൂണർ സി.എ റസാഖ്, മൈന്റ് ട്യൂൺ ഇക്കോ വേവ്സ് ഗ്ലോബൽ പി.ആർ മാനേജർ മുഹമ്മദലി വിലങ്ങിൽ, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സൗജന്യ വിതരണത്തിനായുള്ള രണ്ട് പുസ്തകങ്ങളുടെയും കോപ്പികൾക്ക് ദോഹയിലുള്ളവർ 44324853 എന്ന നമ്പറിൽ മീഡിയപ്ളസ് ഓഫീസുമായി ബന്ധപ്പെടണം.