- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ , കനേഡിയൻ ഡയറി തീയറ്ററുകളിലേക്ക്
തിരുവനന്തപുരം: ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും കാഴ്ചകളുമായി നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ ഒരു കനേഡിയൻ ഡയറി ഇന്നു മുതൽ തീയറ്ററുകളിൽ. ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ ആപ്പിലൂടെ ലഭ്യമാണ്. നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം 80 ശതമാനത്തോളം കാനഡയിൽ തന്നെ ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണ്. കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകൻ നടത്തുന്ന അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുൻനിർത്തി ഉദ്വേഗഭരിതമായ ഒരു റൊമാന്റിക് സൈക്കോ ത്രില്ലർ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറിൽ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.
പുതുമുഖ അഭിനേതാക്കൾക്കും ഗായകർക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖിൽ കവലയൂർ, പിന്നണി ഗായകന്മാരായ ഉണ്ണിമേനോൻ , മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ ,കിരൺ കൃഷ്ണൻ , രാഹുൽ കൃഷ്ണൻ , മീരാ കൃഷ്ണൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ-കൃഷണകുമാർ പുറവൻകര , അസോസിയേറ്റ് ഡയറക്ടർ- ജിത്തു ശിവൻ, അസി.ഡയറക്ടർ- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരൻ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാർ, എഡിറ്റിങ്ങ് - വിപിൻ രവി, പ്രൊഡക്ഷൻ കൺട്രോളർ- സുജയ് കുമാർ.ജെ.എസ്സ്.