- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്സണൽ ചീഫായി ബൈഡൻ നിയമിച്ചു
വാഷിങ്ടൺ ഡി.സി: ഇന്ത്യൻ അമേരിക്കൻ വംശജൻ ഗൗതം രാഘവനെ പുതിയ വൈറ്റ് ഹൗസ് പേഴ്സണൽ ചീഫായി പ്രസിഡന്റ് ബൈഡൻ നിയമിച്ചു. കാതറിൻ റസ്സലിനെ യുഎൻ വെൽഫെയർ ഓഫ് ചിൽഡ്രൻ അധ്യക്ഷയായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് നിയമിച്ചതോടെ ഒഴിവ് വന്ന സ്ഥാനത്തേക്ക് ഗൗതം രാഘവനെ നിയമിക്കുകയായിരുന്നു.
ബൈഡൻ ട്രാൻസിഷൻ ടീം ആദ്യമായി നിയമനം നൽകിയ വ്യക്തിയാണ് ഗൗതം. പ്രസിഡൻഷ്യൽ അപ്പോയിന്റ്മെന്റ് ഡപ്യൂട്ടി തലവനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പ്രസിഡന്റിന്റെ പേഴ്സണൽ ഓഫീസ് ഡെപ്യൂട്ടി അസിസ്റ്റാന്റായും പ്രവർത്തിച്ചു. പുതിയ സ്ഥാനം ലഭിക്കും മുമ്പ് വൈറ്റ് ഹൗസ് പേഴ്സണൽ ഓഫീസ് അധ്യക്ഷ കാതറിൻ റസ്സലിന്റെ ഡപ്യൂട്ടിയായിരുന്നു.
ഇന്ത്യയിൽ ജനിച്ച ഗൗതം വാഷിങ്ടണിലെ സിയാറ്റിലിലായിരുന്നു വളർന്നത്. സ്റ്റാഫോർഡ് യൂണിവേഴ്സിറ്റ് ഗ്രാജ്വേറ്റാണ്. പരസ്യമായി 'ഗേ' (സ്വർഗ്ഗാനുരാഗി) എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന ഗൗതം ഭർത്താവും ഭർത്താവും മകളുമായി വാഷിങ്ടണിലാണ് താമസിക്കുന്നത്.
ലസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രൻസ്ജെൻഡർ എന്നീ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ഏഷ്യൻ അമേരിക്കൻ പസഫിക് ഐലന്റർ കമ്യൂണിറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിന് ബരാക് ഒബാമ ഗൗതമിനെ നിയമിച്ചിരുന്നു.