- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയെ ഞെട്ടിച്ച് ഉത്തർ പ്രദേശിൽ കൂടുമാറ്റം; എംഎൽഎ ദിഗ്‌വിജയ് നാരായൺ ചൗബേ പാർട്ടിവിട്ട് എസ്‌പിയിൽ ചേർന്നു
ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടി. എംഎൽഎ ദിഗ്‌വിജയ് നാരായൺ ചൗബേ പാർട്ടിവിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. എസ്‌പി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ ലഖ്നൗവിൽ വച്ചാണ് ദിഗ്‌വിജയ് പാർട്ടിയിൽ ചേർന്നത്.
ബിഎസ്‌പിയിൽ നിന്ന് പുറത്താക്കിയ വിനായക് ശങ്കർ തിവാരിയും എസ്‌പിയിൽ ചേർന്നു. ഖലീലാബാദിൽ നിന്നുള്ള എംഎൽഎയാണ് ദിഗ്‌വിജയ് നാരായൺ ചൗബേ. പൂർവാഞ്ചലിൽ നിന്നുള്ള പ്രബല നേതാക്കളാണ് ദിഗ്‌വിജയും വിനായക് ശങ്കറും. ചില്ലുപൂരിൽ നിന്നുള്ള എംഎൽഎയാണ് വിനായക്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 400 സീറ്റിൽ ജയിച്ചു സമാദജ്വാദി പാർട്ടി അധികാരത്തിലെത്തുമെന്ന് കഴിഞ്ഞദിവസം അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കോൺഗ്രസ്, ബിഎസ്‌പി സഖ്യം ഉപേക്ഷിച്ച എസ്‌പി, ഇത്തവണ പ്രാദേശിക കക്ഷികളുമായി കൂട്ടുകൂടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ന്യൂസ് ഡെസ്ക്
Next Story