സലാല: ഒമാനിൽ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുവാൻ ശ്രമിച്ച അഞ്ച് ആഫ്രിക്കൻ പൗരന്മാർ പൊലീസ് പിടിയിൽ. ഒമാൻ റോയൽ ആർമിയുടെ സഹകരണത്തോടു കൂടിയാണ് റോയൽ ഒമാൻ പൊലീസ് രാജ്യത്തേക്ക് നുഴഞ്ഞു കയറുവാൻ ശ്രമിച്ച അഞ്ച് പേരെ ദോഫാർ ഗവർണറേറ്റിൽ പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും 'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ 299 പാക്കേജുകളാണ് ഒമാൻ കോസ്റ്റൽ ഗാർഡ് കണ്ടെത്തിയത്. ആഫ്രിക്കൻ, അറേബ്യൻ മേഖലകളിൽ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.