കോലഞ്ചേരി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കൊല്ലം പള്ളിമൻ സുധി വിലാസത്തിൽ സുധീഷ് (34), അമ്മനട വട്ടത്തം ദേവി നിലയം രാജീവ് (29), തൃക്കാക്കര അത്താണി പറവിളയിൽ വീട് സുരേഷ് (35) എന്നിവരാണ് പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായത്.

കുത്തു കൊണ്ട ജോമോനും പ്രതികളായ മൂന്നു പേരും ട്രസ്സ് വർക്ക് തൊഴിലാളികളാണ്.ഇവർ കിഴക്കമ്പലം ഭാഗത്ത് വാടകയ്ക്കാണ് താമസിക്കുന്നത് .അടുത്തിടെ ഇവർ തമ്മിലുണ്ടായിരുന്ന വാക്ക് തർക്കത്തെ തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് ജോമോൻ താമസിക്കുന്ന സ്ഥലത്തെത്തി മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം കമ്പി, കത്തി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജോമോൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്‌പി ജയനാഥ്, ഇൻസ്‌പെക്ടർ റ്റി.ദിലീഷ്, എഎസ്ഐ ജിനു ജോർജ്ജ്, ,എസ്.സി.പി.ഒ ചന്ദ്രബോസ്, ഡിനിൽ, പ്രശോഭ്, അഖിൽ, ആനന്ദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.