- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ യോഗം; സന്ദീപിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എം ടി രമേശ്; ആദരം അർപ്പിക്കാൻ ആർക്കും മനസാക്ഷിക്കുത്ത് ഇല്ലായിരുന്നുവെന്ന് സന്ദീപ് വാചസ്പതി
പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കൊല്ലപ്പെട്ട സംഭവത്തിൽ പൊടിയാടിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ച് ബിജെപി. യോഗം ആരംഭിക്കുന്നതിനു മുൻപ് ബിജെപി പ്രവർത്തകർ സന്ദീപിന് ആദരാഞ്ജലി അർപ്പിച്ചത് ശ്രദ്ധേയമായി. സന്ദീപിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടത്തുന്നതിനെതിരെയാണ് ബിജെപി യോഗം സംഘടിപ്പിച്ചത്.
സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത് എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി വ്യക്തമാക്കി.മുഖ്യ പ്രഭാഷണത്തിന് മുൻപ് സന്ദീപിന് ആദരം അർപ്പിക്കണമെന്ന നിർദ്ദേശം എല്ലാവരും ഒരുപോലെ അംഗീകരിക്കുകയായിരുന്നു. കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടും സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു പരിപാടി നടത്താൻ സിപിഎം തയ്യാറാകാത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സന്ദീപ് കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പൊടിയാടിയിൽ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം എന്തു കൊണ്ടും മാതൃകാപരമായിരുന്നു. രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. മുഖ്യ പ്രഭാഷണത്തിന് മുൻപ് ആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു. കാരണം അവർക്ക് ആർക്കും മനസാക്ഷിക്കുത്ത് ഇല്ലായിരുന്നു' സന്ദീപ് വാചസ്പതി ഫേസ് ബുക്കിൽ കുറിച്ചു.
തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം അക്രമികൾ ചേർന്ന് നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപുമായി ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരുമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകം നടന്നത് മുതൽ ഇത് ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് ഇടത് നേതാക്കൾ നടത്തുന്നതെന്ന് ആരോപണം ഉയർന്നു.
രാഷ്ട്രീയ കൊലപാതകമെന്ന് അന്വേഷണ സംഘം ആദ്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും സർക്കാരിന്റെയും സിപിഎം നേതാക്കളുടേയും സമ്മർദ്ദം മൂലം പൊലീസ് എഫ്ഐആറിലും മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ