- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരോധനാജ്ഞ ലംഘിച്ച് ഒവൈസിയുടെ തിരഞ്ഞെടുപ്പ് റാലി; സംഘാടകർക്കെതിരെ കേസ്

മുംബൈ : എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത റാലി സംഘടിപ്പിച്ചവർക്കെതിരെ കേസ് എടുത്ത് മുംബൈ പൊലീസ്. എഐഎംഐഎം പ്രവർത്തകരായ സബ്രേ അലത്തിനും മറ്റ് നാല് പ്രവർത്തകർക്കെതിരെയുമാണ് കേസ് എടുത്തത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും, നിരോധനാജ്ഞയും ലംഘിച്ചതിനാണ് നടപടി.
ശനിയാഴ്ചയാണ് ഒവൈസിയെ പങ്കെടുപ്പിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചത്. കോവിഡ് വ്യാപനവും, ഇതോടൊപ്പം ഓമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുംബൈയിൽ വാരാന്ത്യ നിരോധനാജ്ഞ തുടരുകയാണ്. ഇത് ലംഘിച്ചാണ് എഐഎംഐഎം പ്രവർത്തകർ റാലി സംഘടിപ്പിച്ചത്.
സംഭവത്തിൽ പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 270, എന്നീ വകുപ്പുകൾ പ്രകാരവും, പകർച്ച വ്യാധി, ദുരന്തനിവാരണ നിയമ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് എഐഎംഐഎം പ്രവർത്തകർ റാലി സംഘടിപ്പിച്ചത്.


