- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഇബിയിൽ ഓഫിസർ കേഡറിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ലയിക്കുന്നു; നടപടി കെപിസിസി നയത്തിന്റെ ഭാഗമായി
കൊച്ചി: കെഎസ്ഇബിയിൽ ഓഫിസർ കേഡറിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ലയിച്ച് ഒരു സംഘടനയായി പ്രവർത്തിക്കാൻ തീരുമാനം. ഒരു സ്ഥാപനത്തിൽ കോൺഗ്രസിന് ഒരു യൂണിയൻ എന്ന കെപിസിസി നയത്തിന്റെ ഭാഗമായാണു ലയനം. ഓഫിസർ കേഡറിൽ പവർ ബോർഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ, ഓഫിസേഴ്‌സ് കോൺഫെഡറേഷൻ എന്നീ സംഘടനകളാണു കോൺഗ്രസിനുള്ളത്. ഇതിൽ കോൺഫെഡറേഷൻ ഫെഡറേഷനിൽ ലയിച്ചു.
ഓാഫിസർ സംഘടനയിൽ സർവീസിലുള്ളയാളുകൾക്കേ ഭാരവാഹിത്വം പാടുള്ളു എന്നു നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ സംഘടനയുടെ പ്രസിഡന്റായി എസ്. മോഹനനെയും ജനറൽ സെക്രട്ടറിയായി എസ്. പി. ബിജു പ്രകാശിനെയും തിരഞ്ഞെടുത്തു. അശോക് ഷെർലേക്കറാണു ട്രഷറർ.
ലയനത്തെ എതിർക്കുന്ന ഫെഡറേഷനിലെ ഒരു വിഭാഗം മാതൃ സംഘടന തങ്ങളുടേതാണെന്ന നിലപാടെടുത്തു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനാധിപത്യ രീതിയിൽ നടത്തുന്ന ലയനത്തോട് എതിരല്ലെന്നും കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അവർ അറിയിച്ചു.