- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ വിഷയം ഗവർണർ - മുഖ്യമന്ത്രി തർക്കമല്ലെന്നും കേന്ദ്ര ബിജെപി നേതൃത്വവും സംസ്ഥാന സി പി എം നേതൃത്വവും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാൻ ഇടനിലക്കാർ ഉണ്ടല്ലോ എന്ന കളിയാക്കലുമായി സതീശൻ; സർവകലാശാല വിവാദം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
കൊല്ലം: ചാൻസലർ പദവി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ തുടങ്ങിവച്ച പ്രതിഷേധം ഏറ്റെടുത്ത് പ്രതിപക്ഷം. സർവകലാശാല വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യൂണിവേഴ്‌സിറ്റി നിയമനങ്ങളിലെല്ലാം സി പി എം അനാവശ്യമായി ഇടപെടുകയാണ് ചെയ്യുന്നത്. നിയമവിരുദ്ധമായ കാര്യങ്ങളിൽ ഒപ്പിട്ടു നൽകിയെന്ന് ഗവർണറും വ്യക്തമാക്കിക്കഴിഞ്ഞു. അതും നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വി ഡി സതീശൻ പറഞ്ഞത്.
ഞങ്ങളുടെ വിഷയം ഗവർണർ - മുഖ്യമന്ത്രി തർക്കമല്ലെന്നും കേന്ദ്ര ബിജെപി നേതൃത്വവും സംസ്ഥാന സി പി എം നേതൃത്വവും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാൻ ഇടനിലക്കാർ ഉണ്ടല്ലോ എന്നും സതീശൻ പറഞ്ഞു. സർവകലാശാലകളെ സി പിഎം സെല്ലാക്കി മാറ്റുകയാണ് ചെയ്യുന്നത്. സി പി എം നേതാവിന്റെ ബന്ധുക്കൾക്ക് മാത്രം ജോലിയെന്ന നിലയിലാണ് കാര്യങ്ങളെന്നും സതീശൻ കുറ്റപ്പെടുത്തി.
അതേസമയം സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ ഗവർണർ ആരിഫ് ഖാൻ വീണ്ടും രംഗത്തെത്തി. സർവ്വകലാശാലകളിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്ന് ഗവർണർ ചോദിക്കുന്നു. തന്നെ സംഘി എന്നു വിളിക്കുന്നവർ വിളിക്കട്ടെ. വിസി നിയമനത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ