- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയരുന്ന ഇന്ധന വിലയ്ക്കെതിരെ ഡബ്ലിനിൽ ഇന്ന് പ്രതിഷേധം; ഐറിഷ് ട്രക്കേഴ്സ് ആൻഡ് ഹൗലേജ് അസോസിയേഷൻ തെരുവിലിറങ്ങുന്നതോടെ ഗതാഗത തടസ്സം ഉറപ്പ്
ഇന്ധനവില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡബ്ലിൻ സിറ്റിയിൽ ഇന്ന് പ്രതിഷേധം ഉയരുന്നത് ഗതഗാത തടസ്സം ഉണ്ടാക്കും. നവംബറിൽ ഇതേ ചരക്കുനീക്ക സംഘം സംഘടിപ്പിച്ച സമാനമായ പ്രകടനം ഗതാഗത തടസ്സത്തിന് കാരണമായതുകൊണ്ട് തന്നെ ഇന്നും ഡബ്ലനിലാകെ ഗതഗാത കുരുക്ക് സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്.
ഇന്ധന വിലയ്ക്കെതിരായ ഐറിഷ് ട്രക്കേഴ്സ് ആൻഡ് ഹൗലേജ് അസോസിയേഷൻ എന്ന സംഘടനയാണ് ഡബ്ലിനിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രകടനം ആസൂത്രണം ചെയ്യുന്നത്. ഇത് കർഷകരുടെ പിന്തുണ പ്രതീക്ഷിക്കുന്നതിനാൽ മുമ്പത്തെ പ്രതിഷേധത്തേക്കാൾ വലുതാക്കാൻ സാധ്യതയുണ്ട്.
ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പേജ് അനുസരിച്ച്, രാജ്യത്തുടനീളമുള്ള ട്രക്കർമാർ പ്രതിഷേധത്തിൽ പങ്കെടുക്കും. ഡബ്ലിനിന് പുറത്തുള്ള മോട്ടോർവേകളിൽ വിവിധ സ്ഥലങ്ങളിൽ കോൺവോയ്കൾ ഒത്തുചേരുകയും നഗരത്തിലേക്ക് കടക്കാൻ തുടങ്ങുകയും ചെയ്യും.M1, M4, M50 എന്നിവയുൾപ്പെടെ ഒന്നിലധികം മോട്ടോർവേകളിൽ നിലവിൽ കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനവുമായി നിരത്തിലേക്കിറങ്ങുന്നവർ കരുതലെടുക്കേണ്ടതാണ്. പ്രതിഷേധത്തെ തുടർന്ന് നഗരത്തിലെ ഒന്നിലധികം തെരുവുകൾ അടച്ചിട്ടിരിക്കുകയാണ്, ഡബ്ലിൻ സിറ്റി കൗൺസിൽ കിൽഡെയർ സ്ട്രീറ്റ്, മോൾസ്വർത്ത് സ്ട്രീറ്റ്, മെറിയോൺ സ്‌ക്വയർ എന്നിവ ബാഗോട്ട് സ്ട്രീറ്റ് മുതൽ ക്ലെയർ സ്ട്രീറ്റ് ജംഗ്ഷനുകൾ വരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.