- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ശരദ് പവാറിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ദേശീയ അധ്യക്ഷൻ ശ്രീ ശരദ് പവാർ എംപിയുടെ എൺപത്തി ഒന്നാം ജന്മദിനാഘോഷം കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു.മുൻ കേന്ദ്ര മന്ത്രിയും, മഹാരാഷ്ട്ര മുഖ്യമന്ത്രിയു മായിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ ശ്രീ ശരദ് പവാറിന്റെ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ച് ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി അദ്ദേഹത്തിന് ആശംസകൾ നേർന്നു.
ചടങ്ങ് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു.മാത്യു ജോൺ, ബിജു മണ്ണായത്ത്, ശ്രീ ബിൻ ശ്രീനിവാസൻ, നോയൽ പിന്റോ ,സണ്ണി മിറാൻഡ (കർണ്ണാടകം ), ഒടി ചിന്ന (തെലങ്കാന ) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വീഡിയോ ലിങ്ക്
https://we.tl/t-um6m4A6QKK